കാക്കനാട്: സുപ്രസിദ്ധ ജർമൻ മിഷനറി അർണോസ് പാതിരിയുടെ ‘ഉമ്മായുടെ ദുഖത്തെ’ ആസ്പദമാക്കി തൃശൂർ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച സംഗീത-നൃത്ത ആൽബം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരള സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയും നാടകകൃത്തുമായ ശ്രീ. ശ്രീമൂലനഗരം മോഹനന് നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്തു. പാടുംപാതിരി എന്നറിയപ്പെടുന്ന ഫാ.ഡോ. പോൾ പൂവത്തിങ്കലും, പ്രഫ. അബ്‌ദുൾ അസീസും ചേർന്ന് സംഗീതം പകർന്ന ഈ ആൽബത്തിൽ ഫാ. പോൾ പൂവത്തിങ്കലും സംഘവും ഗാനാലാപനം നടത്തി. ശ്രീ. പോളി തൃശൂർ പശ്ചാത്തല സംഗീതം ഒരുക്കി. കലാമണ്ഡലം ഹുസ്നാബാനു, കലാമണ്ഡലം ഷെറിൻ എന്നിവർ നൃത്ത സംവിധാനം നിർവഹിച്ചു. സഹാന, ശിവരഞ്ജിനി, രേവതി, സിന്ധുഭൈരവി, ശുഭപന്തുവരാളി, ദർബാരി കാനഡ, അഹിർഭൈരവ് എന്നീ രാഗങ്ങളിൽ ചിട്ടപെടുത്തിയ ഈ ആൽബം യൂട്യൂബിൽ ഫാ. പോൾ പൂവത്തിങ്കൽ എന്ന തലകെട്ടിൽ ലഭ്യമാണ്.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ വേലൂർ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടികുളം എസ്. ജെ., ചേതന ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സി.എം. ഐ, ശ്രീ. ജോൺ കള്ളിയത്ത് മാസ്റ്റർ, ശ്രീ. ആന്റണി പുത്തൂർ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്