മഹാമാരിയുടെ കാലത്ത് കേരള കത്തോലിക്ക സഭയുടെ നിശബ്ദ സേവനം: ലഭ്യമാക്കിയത് 65.15 കോടി രൂപയുടെ സഹായം
കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍…