ധർവാഡ്: ഇന്ത്യയിലെ ഏക വൈദീക MLA യായിരുന്ന മലയാളി വൈദീകൻ റവ: ഡോ. ജേക്കബ് പള്ളിപ്പുറത്ത് നിര്യാതനായി. കർണ്ണാടകയിലെ ധർവാഡിൽ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയില അഞ്ചൽ സ്വദേശിയാണ്.വൈദീകനായി ധർവാഡിൽ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലബനി ട്രൈബൽ ആളുകളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായിരുന്നു പ്രവർത്തിച്ചത്.

1981-ലെ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വതന്ത്രമായാണ് മത്സരിച്ചു ജയിച്ചത്. MLA യായി ജയിച്ചു വന്ന അദ്ദേഹത്തെ 3000 കാളവണ്ടികളുടെ അകമ്പടിയോടെയാണ് ഗ്രാമവാസികൾ സ്വീകരിച്ചത്.

സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്‌ണ ഹെഗ്‌ഡെ കാബിനറ്റ് റാങ്കോടുകൂടി ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആക്കുകയും ചെയ്തു. കർണ്ണാടക യൂണിവേഴ്സിറ്റിയുടെ ഹോണറ്റി ഡോക്റ്ററേറ്റും ഹ്യുമൻ റൈറ്റ്സ് നാഷണൽ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിച്ചുണ്ട്. കടപ്പാട്‌ : ദീപിക

നിങ്ങൾ വിട്ടുപോയത്