നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.
ദൈവത്തിന്റെസൗന്ദര്യബോധം പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ…