കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്
മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…