മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!
നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…