സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ യോടെ ആരംഭിക്കും.

യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്യ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്, അയർലണ്ട് നാഷണൽ മാതൃവേദി സംഘടനയുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

അയർലണ്ട് സീറോ മലബാർ കാത്തലിക് ചർച്ച് നാഷണൽ കോർഡിനേറ്റർ ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തും . ഇന്റര്‍നാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്ങല്‍ കൂനന്‍ (Keralam), പ്രസിഡണ്ട് ഡോ. കെ. വി. റീത്തമ്മ (Keralam) എന്നിവർ ആശംസകൾ അറിയിക്കും. യൂറോപ്പിൻ്റെ ജനറല്‍ കോർഡിനേറ്റർ റവ. ഫാ. ബാബു പാണാറ്റുപറമ്പില്‍,(Rome), SMYM യൂറോപ്പ് ഡയറക്ടർ റവ. ഫാ. ബിനോജ് മുളവരിക്കല്‍ (Rome) എന്നിവരും നാഷണൽ മാതൃവേദി ഉത്ഘാടന സമ്മേള നത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കും.

അയർലണ്ടിലെ എല്ലാ മാതൃവേദി യൂണിറ്റ് അംഗങ്ങളും ആദ്യമായി ഒരുമിക്കുന്ന ഈ സമ്മേളനത്തില്‍ വിവിധങ്ങളായ പരിപാടികളുടെ ഒരുക്കങ്ങൾ അയർലണ്ട് നാഷണൽ മാതൃവേദി അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Mathruvedi Adhoc commitee, പ്രസിഡണ്ട് ഷേർലി ജോർജ്ജ് (Tallaght Dublin ), വൈസ് പ്രസിഡണ്ട്‌, ലിഷ രാജീവ് (Belfast NI), സെക്രട്ടറി രാജി ഡൊമിനിക് (Lucan Dublin ), പി.ആര്‍.ഒ അഞ്ചു ജോമോന്‍ (Bray Dublin), ട്രഷ്രറർ& ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലന്‍ (Blanchardstown Dublin) , മധ്യസ്ഥ പ്രാർത്ഥന കോർഡിനേറ്റർ ലഞ്ചു ജോസഫ് (Sligo), ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു (Blanchardstown Dublin)പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാളിന്റെ പ്രാർത്ഥനാശംസകളോടെ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

.

National Mathruvedi Ireland is inviting you to a scheduled Zoom meeting.Topic: *National* **Mathruvedi Inauguration**Time: Dec 7, 2021 18:30 *Join Zoom Meetinghttps://us02web.zoom.us/j/83479804606…Meeting ID: 834 7980 4606Passcode: mathruvedi

PROAdhoc commiteeMathruvedi Ireland

നിങ്ങൾ വിട്ടുപോയത്