Category: മാത്യൂ ചെമ്പുകണ്ടത്തിൽ

യേശുക്രിസ്തുവിൻ്റെ പ്രിയപ്പെട്ട ശിഷ്യൻയോഹന്നാന്‍റെ ബസിലിക്കയിലേക്ക്

തിരുവചനത്തിൽ എഫേസോസിനെക്കുറിച്ചു വായിക്കുമ്പോഴെല്ലാം അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സില്‍ ചാരിയിരുന്നവനും “ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യ” (beloved disciple )നുമായ യോഹന്നാനെ ആയിരിക്കും ആദ്യം നമ്മളോര്‍ക്കുക. ദൈവസ്നേഹത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ യോഹന്നാൻ “സ്നേഹത്തിൻ്റെ ശിഷ്യ”നെന്ന പേരിലും സഭയിൽ പ്രകീർത്തിക്കപ്പെടുന്നു. “സ്നേഹം” എന്ന വാക്ക് 57…

പെര്‍ഗമത്തെ അന്തിപ്പാസുംപോളികാര്‍പ്പിന്‍റെ സ്മിര്‍ണയും

…………………………………….. ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി.…

നിഖ്യാ സൂന്നഹദോസിന് 1700 വയസ്;ഏഷ്യാമൈനറിലെ ചരിത്രവഴികളിലൂടെ -1|മാത്യൂ ചെമ്പുകണ്ടത്തിൽ

നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍ തികയുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാമൈനറിലെ (ആധുനിക തുര്‍ക്കി) പൗരാണിക ക്രൈസ്തവ സഭയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമുദിച്ചത്. ഓസ്ട്രിയയില്‍ വൈദികനായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ബിബിന്‍ മഠത്തില്‍ അച്ചനും മാഞ്ചസ്റ്ററിലുള്ള സുഹൃത്ത് വിനോദ്…

നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്‍റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.

ദൈവത്തിന്‍റെസൗന്ദര്യബോധം പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ…

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

“മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ പാപത്തോടുള്ള ക്രിസ്ത്യാനികളുടെ സമീപനത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.”

“രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം ആവശ്യമായിരുന്നു” …………………………………….. ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു? ഈ ചോദ്യമുയരുന്ന വേളയിൽ നല്‍കുവാന്‍ ലളിതമായ ഒരുത്തരം സെന്‍റ് പോള്‍ നല്‍കുന്നുണ്ട്. “യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കുവാനാണ്” ( 1 തിമോ 1:15). ദൈവപുത്രന്‍…

യഹൂദസ്നേഹവും യഹൂദവെറിയും:മാർട്ടിൻ ലൂഥറുടെ രണ്ടു കാലഘട്ടങ്ങൾ

…………………………………….. അറുപതു ലക്ഷം യഹൂദന്മാരെ ജർമ്മൻ നാസികള്‍ യൂറോപ്പിൽ ആകമാനമായി കൊന്നുകളഞ്ഞു എന്നാണ് അമേരിക്കയിലെ ന്യൂ ഓര്‍ലന്‍സിലുള്ള (New Orleans) നാഷണല്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ് (National World War II) മ്യൂസിയത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നത്. നാസികള്‍ നേതൃത്വം നൽകുന്ന ജർമ്മൻ…

സയോണിസവുംക്രൈസ്തവ സഭയും

വിശ്വാസികളുടെ പിതാവായ അബ്രഹാമിനു ദൈവമായ കര്‍ത്താവു നല്‍കിയ വിവിധ വാഗ്ദത്തങ്ങളെയും അനുഗ്രങ്ങളെയും സംബന്ധിച്ച് ഉല്‍പ്പത്തി പുസ്തകത്തില്‍ മാത്രം 20 തവണയാണ് ആവര്‍ത്തിച്ചു പറയുന്നത്. ഭൗതികമായ നിരവധി അനുഗ്രഹങ്ങള്‍ക്കൊപ്പം അബ്രഹാമിനെ അനുഗ്രഹിക്കുന്നവരും അനുഗ്രഹിക്കപ്പെടുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാഗ്ദത്തങ്ങളില്‍ ഏറെ ശ്രദ്ധേയമായത് അബ്രഹാമിനും അദ്ദേഹത്തിന്‍റെ…

Catholic Church Catholic Priest പത്രോസിന്‍റെ പിന്‍ഗാമി പരിശുദ്ധ കത്തോലിക്കാ സഭ പൗരസ്ത്യസഭകൾ പ്രതിഷേധാർഹം പ്രേഷിതയാകേണ്ട സഭ മാത്യൂ ചെമ്പുകണ്ടത്തിൽ വ്യക്തിസഭകളുടെ വ്യക്തിത്വം സഭകളുടെ പാരമ്പര്യങ്ങൾ സഭയിലും സമൂഹത്തിലും സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും സഭയുടെ കാഴ്ചപ്പാട് സഭയുടെ നവീകരണം സഭയുടെ പൈതൃകങ്ങൾ സഭയുടെ പ്രാധാന്യം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയുടെ സാർവ്വത്രികത സഭയ്ക്കും മെത്രാന്മാര്‍ക്കും ഒപ്പം സഭയ്ക്ക് ഭൂഷണമാണോ? സഭാത്മക വളർച്ച സഭാപ്രബോധനം സഭാപ്രാസ്ഥാനങ്ങൾ സഭാമക്കൾ സഭയ്ക്കൊപ്പം സഭാവിശ്വാസികൾ സഭാശുശ്രൂഷകർ സഭാസംവിധാനങ്ങൾ സിനഡാത്മക സഭ സീറോമലബാർ സഭ

“പത്രോസിന്‍റെ പിന്‍ഗാമിയെ അനുസരിക്കാത്തവന്സത്യവിശ്വാസം ഉണ്ടാകുമോ?”|ആത്മനാശത്തിന് കാരണമാകുന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളെ ഉപേക്ഷിച്ച് സഭയ്ക്കും മെത്രാന്മാര്‍ക്കും ഒപ്പം നില്‍ക്കുക.

സീറോമലബാര്‍ സഭയുടെ ആരാധന സമ്പൂര്‍ണ്ണമായും പൗരാണിക രീതികളോടും പാരമ്പര്യങ്ങളോടും ചേര്‍ന്നുനില്‍ക്കണമെന്ന് വാദിക്കുന്നവരും ആരാധനാ രീതികൾ കാലാനുസൃതമായി നവീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമായ രണ്ടു പക്ഷങ്ങള്‍ സഭയിലുണ്ട്. ഈ രണ്ടു കൂട്ടരുടെയും വാദങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട്, സഭയുടെ ഐക്യത്തിനും സമാധാനത്തിനും പ്രാമുഖ്യം നല്‍കുന്നവിധം ആരാധനാരീതികൾ നവീകരിക്കുക എന്നതായിരുന്നു…

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…

നിങ്ങൾ വിട്ടുപോയത്