Category: മാത്യൂ ചെമ്പുകണ്ടത്തിൽ

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”ദൈവരാജ്യം ക്രൈസ്തവദര്‍ശനങ്ങളില്‍

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ “കേസരി”യുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് “ആഗോള മതപരിവര്‍ത്തനത്തിന്‍റെ നാള്‍വഴികള്‍” എന്ന ലേഖനം വായിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.എസ്. ബിജു എന്ന വ്യക്തിയാണ് ലേഖനകര്‍ത്താവ്. ക്രൈസ്തവ സഭയുടെ ചരിത്രത്തെ സംബന്ധിച്ചും വിശ്വാസധാരയെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ, മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍…

കേരളത്തിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നു എന്ന സ്ഥിതി ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്.|OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം

OCl കാര്‍ഡുകാർക്കും വോട്ടവകാശം വേണം; സീറോമലബാര്‍ സിനഡ് ചര്‍ച്ച ചെയ്യണം ……………………………………… “യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും” തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതായി വാർത്ത…

വിശുദ്ധജീവിതത്തിൻ്റെ സാക്ഷ്യവുമായി 80-ൻ്റെ നിറവിൽ ആലഞ്ചേരി പിതാവ്

ഈശോമിശിഹായിലുള്ള വിശ്വാസതീക്ഷ്ണതയോടെ, പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക പാരമ്പര്യബോധനങ്ങളിൽ തൻ്റെ പൗരോഹിത്യജീവിതത്തെ ക്രമപ്പെടുത്തി മാർ തോമായുടെ പിൻഗാമിയായി ഒരു പതിറ്റാണ്ടിലേറെ സീറോ മലബാർ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരി പിതാവ് എൺപതിൻ്റെ നിറവിൽ. പുനഃരുത്ഥാന ഞായറിൻ്റെ പ്രഭയിൽ തൻ്റെ എൺപതാം…

ഈശോ പൂര്‍ത്തിയാക്കാതിരുന്നനാലാമത്തെ പാനപാത്രം ?|മാത്യൂ ചെമ്പുകണ്ടത്തിൽ

ഈശോ മശിഹാ തന്‍റെ ശിഷ്യരോടൊത്ത് ആഘോഷിച്ച ഒടുവിലത്തെ അത്താഴത്തെയാണ് പെസഹദിനത്തില്‍ ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതിനെയും അതിനുശേഷം പെസഹാ ഭക്ഷിച്ചതിനെയുമെല്ലാം സവിശേഷമായ ചടങ്ങുകളിലൂടെ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുസ്മരിക്കുന്നു. ഈശോമശിഹായുടെ ഈ അന്ത്യത്താഴത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ വിശുദ്ധ…

യോഹന്നാന്‍റെ ഏഴു പള്ളികളുംതോമായുടെ ഏഴര പള്ളികളും|ഇനിയൊരു നൂറുവര്‍ഷംകൂടി ഈ സഭകൾ ഈ ദേശത്ത് കാണുമോ?

…………………………………….. ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യന്മാരുടെയും ആദിമസഭയിലെ വിശുദ്ധന്മാരുടെയും പാദസ്പര്‍ശമേറ്റ ഏഷ്യാമൈനറിലെ സഭകൾ നിലനിന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര തുടരുകയാണ്. പഴയ കോൺസ്റ്റാൻ്റിനോപ്പിളിൽ നിന്ന് (Istanbul) തുടങ്ങിയ യാത്ര പെര്‍ഗമവും സ്മിര്‍ണയും എഫേസോസും കടന്നു. ലവോദിക്യയാണ് അടുത്ത ലക്ഷ്യം. അതിനു ശേഷം ഫിലദല്‍ഫിയ,…

യേശുക്രിസ്തുവിൻ്റെ പ്രിയപ്പെട്ട ശിഷ്യൻയോഹന്നാന്‍റെ ബസിലിക്കയിലേക്ക്

തിരുവചനത്തിൽ എഫേസോസിനെക്കുറിച്ചു വായിക്കുമ്പോഴെല്ലാം അന്ത്യത്താഴത്തിൽ യേശുവിന്റെ വക്ഷസ്സില്‍ ചാരിയിരുന്നവനും “ഈശോമശിഹായുടെ പ്രിയപ്പെട്ട ശിഷ്യ” (beloved disciple )നുമായ യോഹന്നാനെ ആയിരിക്കും ആദ്യം നമ്മളോര്‍ക്കുക. ദൈവസ്നേഹത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ യോഹന്നാൻ “സ്നേഹത്തിൻ്റെ ശിഷ്യ”നെന്ന പേരിലും സഭയിൽ പ്രകീർത്തിക്കപ്പെടുന്നു. “സ്നേഹം” എന്ന വാക്ക് 57…

പെര്‍ഗമത്തെ അന്തിപ്പാസുംപോളികാര്‍പ്പിന്‍റെ സ്മിര്‍ണയും

…………………………………….. ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി.…

നിഖ്യാ സൂന്നഹദോസിന് 1700 വയസ്;ഏഷ്യാമൈനറിലെ ചരിത്രവഴികളിലൂടെ -1|മാത്യൂ ചെമ്പുകണ്ടത്തിൽ

നിഖ്യായില്‍ എഡി 325-ല്‍ ചേര്‍ന്ന ആദ്യത്തെ പൊതുസൂന്നഹദോസിനു 1700 ആണ്ടുകള്‍ തികയുന്ന പശ്ചാത്തലത്തിലാണ് ഏഷ്യാമൈനറിലെ (ആധുനിക തുര്‍ക്കി) പൗരാണിക ക്രൈസ്തവ സഭയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കണമെന്ന ആഗ്രഹമുദിച്ചത്. ഓസ്ട്രിയയില്‍ വൈദികനായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട ബിബിന്‍ മഠത്തില്‍ അച്ചനും മാഞ്ചസ്റ്ററിലുള്ള സുഹൃത്ത് വിനോദ്…

നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്‍റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.

ദൈവത്തിന്‍റെസൗന്ദര്യബോധം പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ…

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

നിങ്ങൾ വിട്ടുപോയത്