ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്.
മൂന്നാം സ്ഥലം: കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ കുരിശിന്‍റെ വഴി; ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു…