വിശുദ്ധ വാരമാണ്. ഗത്സമനിയിലെ ക്രിസ്തുവിനെ ഒന്ന് ധ്യാനിക്കുക നല്ലതായിരിക്കും. പ്രത്യേകിച്ച് സുവിശേഷത്തിൽ വർഗീയത ചാലിച്ച് പ്രഘോഷിക്കുന്നവർ.
പത്രോസിന്റെ വാൾ പത്രോസ് പ്രധാന പുരോഹിതന്റെ ഭൃത്യനായ മൽക്കോസിന്റെ വലതു ചെവി മുറിക്കുന്നതായി യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. കെദ്രോൺ അരുവിയുടെ അക്കരയിലുള്ള തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിന്ന യേശുവിനെ യൂദാസിന്റെ നേതൃത്വത്തിൽ പടയാളികൾ ബന്ധിക്കാൻ വരുന്ന സന്ദർഭത്തിലാണ് പത്രോസ് ആ ഭൃത്യനെ ആക്രമിക്കുന്നത്…