സമൂഹത്തിൽ ആളാകണമെങ്കിൽ കത്തോലിക്കന്റെ രൂപവും ക്രിസ്തുവിന്റെ ഭാവവും മറക്കേണ്ടിയിരിക്കുന്നുവെന്ന അവസ്ഥയിലാണ് ഇന്ന് മാനവികതയുടെ മൊത്ത കച്ചവടക്കാർ.
പ്രത്യേക ധൗത്യത്തോടെ അയക്കപ്പെട്ടവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ത്യാഗപ്രവർത്തികളിലൂടെ അവർക്കു സഹായം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മിഷൻ ഞായറിനുള്ളത്. എന്നാൽ വിദൂരങ്ങളിൽ, ഉൾപ്രദേശങ്ങളിൽ , അന്യവത്കരിക്കപ്പെട്ടവരുടെ ഇടയിൽ ജീവിക്കുന്ന അച്ചന്മാരും സന്യസ്തരും മാത്രമല്ലല്ലോ മിഷനറിമാർ, അങ്ങനെ ആ സങ്കല്പത്തെ ഒതുക്കാനും പാടില്ല…