കത്തോലിക്കാ സഭയിൽ പൗരോ ഹിത്യത്തിന്റെ ഉന്നതസ്ഥാനം മെത്രാൻ സ്ഥാനമാണ്.റോമിലെ മെത്രാനാണ് മാർപാപ്പ.മെത്രാന്റെ പ്രഥമദൗത്യം തന്നെ ഭരമേൽപിച്ച വിശ്വാസപൈതൃകം വളർത്തി അടുത്ത തലമുറയ്ക്കു കൈമാറുക എന്നതാണ്. സിറോ മലബാർ സഭയുടെ വിശ്വാസ. പൈതൃകം വളർത്തി അടുത്ത തലമുറയ്ക്ക് കൈമാറുന്ന പ്രക്രിയയിൽ വിശ്വസ്ഥത പുലർത്തിയ വ്യക്തിയാണ് മാർ ജോർജ് ആലഞ്ചേരി.
1945ൽ തുരുത്തി ഇടവകയിൽ ഭൂജാതനായ വലിയ ഇടയൻ 1972ലാണ് വൈദികനാകുന്നത്. ഒന്നാം റാങ്കോടെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹത്തെ ചങ്ങനാശ്ശേരി അതിരൂപതയുടെ വിശ്വാസപരിശീ ലനത്തിന്റെ തലവനായി നിയമിച്ചു. തുടർന്ന് അദ്ദേഹത്തെ കേരള കത്തോലിക്കാ സമിതിയുടെ വിശ്വാസപരിശീലനത്തിന്റെ സെ(ക്രട്ടറിയായി മൂന്നുവർഷം സോവ നമനുഷ്‌ഠിച്ചു. ഈ സേവനത്തിന്റെ മികവ് മനസിലാക്കിക്കൊണ്ടാണ് സഭ അദ്ദേഹത്തെ പാരിസിലെ സോബോൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്താൻ അയച്ചത്.1986ൽ ഗവേഷണ ബിരുദം നേടിയ മാർ ആലഞ്ചേരിയെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അജപാലന കേന്ദ്രമായ തിരയെ പാസ്റ്ററൽ ഓറിയൻ്റെഷൻ സെന്റ്റിന്റ് ഡെപ്യൂട്ടിസെ(ക്രട്ടറിയായി നിയമിച്ചു.
വിശ്വാസപരിശീലന മികവ്
മാർ ആലൻഞ്ചേരിയെ വിത്യസ്ത നാക്കുന്നതിലേ പ്രധാന ഘടകം വിശ്വാസപരിശീലനത്തിനും കൈമാറ്റത്തിനും നലികുന്ന പ്രത്യേക താൽപര്യമാണ്. കേര മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഓരോ വ്യക്തിസഭകളുടേയും പൈതൃകമനുസരിച്ചുള്ള വിശ്വാസപരിശീലന പാഠ്യപദ്ധതി തയാറാക്കിയതിൽ നിർണായക പങ്കുവഹിക്കാൻ അദ്ദേഹം തയാറായി. മാത്രമല്ല, സീറോമലബാർ സഭയുടെ യാമ പ്രാർഥനകളുടെ പരിഷ്‌കരിച്ച പതിപ്പ് തയ്യാറാക്കുമ്പോൾ അതിലെ ഓരോ വരിയും വിശ്വാസ പൈതൃകത്തോട് പോരു രുത്തപ്പെട്ടതാകാൻ അദ്ദേഹം കാണിച്ച ശ്രദ്ധ പകരം വയ്ക്കാനില്ലാത്തതാണ്.
കർദിനാൾ മാർ ആലഞ്ചേരിയോടൊപ്പം പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ പല സെമിനാറുകളിലും ഈ ലേഖകൻ പങ്കെടുത്തിട്ടുണ്ട്. ഈ സെമിനാറുകളിലെല്ലാം സീറോ മലബാർ സഭയുടെ പൈതൃകവും ആഗോള സഭയുടെ സാർവത്രിക വിശ്വാസപ്രമാണവും താമി
ൽ സമരസപ്പെടുത്തി അഭിപ്രായങ്ങൾ രേഖ പ്പെടുത്തുന്നത് അത്ഭുതത്തോടെ നീരീക്ഷിച്ചിട്ടുണ്ട്
പൈതൃകം വീണ്ടെടുക്കൽ
1923ൽ സീറോമലബാർ ഹയ
രാർക്കി രൂപപ്പെടുത്തുമ്പോൾ റോമിലെ പരിശ്വദ്ധ സിംഹാസനത്തിന് 10 ലക്ഷ്യങ്ങളാണുണ്ടായി
രുന്നത്.
സിറോമലബാർ സഭ അവരുരടെ തനിമ വീണ്ടെടുക്കണം എന്നതാണ് പ്രധാന ലക്ഷ്യമായിരുന്നത് ഇക്കാര്യം കൂടുതൽ വ്യക്തമായി രണ്ടാം വർത്തിക്കാൻ കൗൺസിലിലെ പൗരസ്ത്യ സഭകൾക്കായുള്ള രേഖയിൽ ആവശ്യപ്പെടുന്നു.മാർത്തോമ്മായുടെ ന(സാണി പാരമ്പര്യ ജീവിത വിശ്വാസ പൈതൃകം -ആത്മീയത,ആരാധനക്രമം, ശിക്ഷണക്രമം. മുതലായവ ആഗോളസഭയുടെ സമ്പത്താണ്.ചരിത്രത്തിലെ ചി ലപ്രതിസന്ധികളിൽ നഷ്ടപ്പെട്ടു പോയ പ്രസ്തുത വിശ്വാസപാരമ്പര്യങ്ങളെ പുനരുദ്ധരിക്കുക, ആപാരമ്പര്യങ്ങളെ കൈമാറുക എന്നതിലെ നിർണയം ഘട്ടം പൂർത്തിയാക്കിയത് മാർ ജോർജ് ആലൻഞ്ചേരിയാണ്.
1999 ൽ സിറോ മലബാർ മെത്രാൻ സമിതി ഞാൻ സ്വീകരിച്ച ആരാധനക്രമം നടപ്പിലാക്കുക എന്നത് ചില വ്യത്യസ്ത ദൈവശാസ്ത്ര നിലപാടുകളിൽ സഭക്ക് സാധ്യമായിരുന്നില്ല. 2021ൽ പ്രസ്തുത എകികൃത ആരാധന ക്രമം സംബന്ധിച്ച് സഭയിലെല്ലായിടത്തും വിരുദ്ധമായ അഭിപ്രായങ്ങളുണ്ടായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ വിജയമാണ്. വളർച്ചയുടെ പാതയിൽ വിരുദ്ധാഭിപ്രായങ്ങൾ സ്വഭാവികമാണ്, അത്തരം അഭിപ്രായങ്ങളെ പിത്യസഹജമായ വാത്സല്യത്താൽ സ്വയം സഹിച്ച് മുന്നോട്ടു യാത്ര ചെയ്‌ത വലിയ ഇടയനാണ് മാർ ജോർജ് ആലഞ്ചേരി.
ഈ തീരുമാനത്തിൽ അദ്ദേഹം കേരളത്തിലെ ഏതെങ്കിലും രൂപതയാട് പക്ഷപാതം കാണിച്ചുവെന്ന ആരോപണം സത്യ ത്തിനുനിരക്കാത്തതാണ്. ആബേലച്ചൻ ‘ പുലരിയിൽ നിദ്രയുണർന്നങ്ങേ പാവന സന്നിധി യണയുന്നു,കർത്താവേ നിൻ കരുണയ്ക്കായി നന്ദിപറഞ്ഞു നമിക്കുന്നു’ എന്നീ ഗീതകങ്ങൾ ആരാധനക്രമത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചത് ആരാധനക്രമം വീണ്ടെടുക്കൽ മാത്രമല്ല, കാലാ നുസൃതമായി പരിഷ്കരിക്കാൻ കൂടിയാണെന്നുമനസിലാക്കണം.
അല്‌മായരോടൊപ്പം
കത്തോലിക്കാ കോൺഗ്രസ് എന്ന കത്തോലിക്കാ സമുദായ സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വഹി ച്ചിട്ടുണ്ട്. കത്തോലിക്കാ കോൺഗ്രസിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ വളർച്ച അദ്ഭുതാവഹമാണ്.ലോകത്തിലെ 53 രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടു. ഈ വളർച്ചയിൽ കത്തോലിക്കാ കോൺഗ്രസിൻ്റെ നേതാക്കളായ അഡ്യ, ബിജു പറയന്നിലം,ഫ്രഫ.രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി എന്നിവർക്ക് നൽകുന്ന സ്വാതന്ത്യവും പിന്തുണയും അഭി നന്ദനാർഹമാണ്.
സീറോമലബാർ സഭയുടെ സിനഡൽ കമ്മീഷനുകളിൽ അല്മായ പ്രാതിനിധ്യം വർധിച്ചു. സഭയുടെ ദൈവശാസ്ത്ര കമ്മി ഷനിൽ വരെ അല്മായർക്കു പ്രാതിനിധ്യം നല്കാൻ തയ്യാറായി. സീറോ മലബാർ സഭയുടെ പുരാതന ചരിത്രത്തിൽ അല് മാ യരുടെ പങ്കാളിത്തം നിർണായകമാണ്. ഈ പങ്കാളിത്തം വർധിപ്പിച്ച് ക്രമേണ സഭയെ അല്മായരുടെ സഭയെന്ന പൗരാണിക തനിമ വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പിൻഗാമികൾ തുടരട്ടെ, അദ്ദേഹത്തിന് അഭിമാനിക്കാം;എന്നെ പൂർവചിതാക്കൾ ഭരമേൽപ്പിച്ച വിശ്വാസ. പൈതൃകം വളർത്തി വലുതാക്കി കൈമാറുന്നു.
യേശുവിന്റെ മഹത്വം തന്നെക്കാൾ പ്രഗത്ഭരായ പന്ത്രണ്ട് അപ്പസ്തോലൻമാരെയും അനേകം ശിഷ്യരെയും നേതൃത്വത്തിലേക്കു വളർത്തി എന്നതാണ്. തന്റെ അജപാലന ശുശ്രൂഷകളിൽ അനേകരെ പിൻഗാമികളായി വളർത്തി സീറോ മലബാർ സഭയുടെ പൈതൃകം വിശ്വസ്തതയോടെ. കൈമാറാൻ നല്ല ഓട്ടം ഓടിയ വലിയ പിതാവിന് മംഗളങ്ങൾ നേരുന്നു.
പ്രഫ. കെ.എം. ഫ്രാൻസിസ്