കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: വോയ്സ് ഓഫ് നൺസ്
കടുത്ത പ്രതിഷേധങ്ങൾ മൂലം നിർത്തിവച്ചിരുന്ന ‘കക്കുകളി’ എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ചുകൊണ്ട് ഞങ്ങൾ സന്യസ്തരെയും ഞങ്ങൾ അനുവർത്തിച്ചുവരുന്ന ജീവിതരീതിയെയും നിഷ്കരുണം അവഹേളിക്കാൻ മടികാണിക്കാത്ത ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത് അപലപനീയമാണ്. ഞങ്ങളുടെ സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ…