‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…?

കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…?

കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ ഗുണം കൊണ്ടൊന്നുമല്ല….

വളരെ നികൃഷ്ട രീതിയിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസം കൊടുത്തതും ചിന്തിക്കാൻ പഠിപ്പിച്ചതും എന്തിന് ഇത്രയും പുരോഗമന ചിന്തകൾ പകർന്നു തന്നത് ക്രൈസ്തവ മിഷണറിമാരാണ്….

ഇന്നും ഇന്ത്യയിലെ ടോപ് 5 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങൾ ആയിരിക്കും… ഉയർന്ന നിലവാരം പുലർത്തുന്ന ആശുപത്രികളുടെ ലിസ്റ്റിലും ക്രൈസ്തവ സഭകളുടെ ഉണ്ടാകും….

ഇനി കക്കുകളിയിൽ നിങ്ങൾ ആക്ഷേപിക്കുന്ന കന്യാസ്ത്രീകൾ എവിടെ കൊണ്ടാണ് അപലപകളാണെന്നും ചിന്തിക്കാൻ കഴിവില്ലെന്നും അടിമകളെന്നുമൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്….?

16 വയസ് കഴിഞ്ഞാൽ പെണ്ണിനെ പിടിച്ചു കെട്ടിക്കണം എന്ന് പറയുന്ന ചിന്തയുള്ളവരുള്ള കേരളത്തിൽ ഒരു പെൺകുട്ടി കന്യാസ്ത്രീ ആവാൻ വന്നാൽ അവരെ ഒരു ബിരുദം എങ്കിലും മിനിമം പഠിപ്പിക്കും….?

എത്രയെത്ര പ്രിൻസിപ്പൽമാർ, അധ്യാപകർ, ഡോക്ടമാർ എന്നിങ്ങനെ എത്രയോ ഉയർന്ന യോഗ്യതയുള്ളവരാണെന്ന് അറിയാമോ ഞങ്ങളുടെ കന്യാസ്ത്രീ അമ്മമാർ…..

ആരാരും നോക്കാതെ നടതള്ളൂന്നവരെ ഒരു പ്രശ്നം പറയാതെ ഇത്രയും ആക്ഷേപത്തിന് ഇടയിലും പൊന്നുപോലെ നോക്കുന്ന എത്രയോ സിസ്റ്റർ അമ്മമാരുണ്ട്…

അപ്പൊ ഈ ജീവിതരീതിയെ ഇത്രയും നികൃഷ്ടമായി നിങ്ങൾ അപമാനിക്കുമ്പോ അതും കേരളത്തെ അപമാനിക്കുകയല്ലേ…..

കേരളത്തെ ഈ നിലയിൽ എത്തിച്ച ഈ പാവപെട്ട സ്ത്രീകളെ അപമാനിക്കുകയും ക്രിസ്തുമതം പുണ്യമായി കാണുന്ന കൂദാശകളെ സമൂഹത്തിന് മുന്നിൽ അപഹസിക്കുക്കയും ചെയ്യുമ്പോ ഇതെന്ത് തരത്തിലുള്ള ആവിഷ്ക്കാരാ സ്വാതന്ത്ര്യമാണ്…?

കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റിൽ പെട്ടവർ തന്നെയാണ് ഇതിന് മുൻകൈ എടുക്കുന്നത്…. അപ്പോ ഇതൊരു തരത്തിൽ ഭരണകൂടഭീകരതയല്ലേ….???

കേരളത്തിൽ ഞങ്ങൾ ക്രൈസ്തവർ സുരക്ഷിതരല്ലല്ലോ…. അതല്ലേ ഇതർത്ഥമാകുന്നത്…..

ദി കേരള സ്റ്റോറിയെ എന്തിനാണ് പേടിക്കുന്നത്….?

കേരളം കണ്ട മികച്ച കമ്മ്യൂണിസ്റ്റ്‌ നേതാവ് മുൻ മുഖ്യമന്ത്രി സഖാവ് വി. എസ്. അച്യുതാനന്ദൻ സർ ഈ വിഷയം പറഞ്ഞിട്ടില്ലേ…?

കേരളത്തിന്റെ മുൻ ഡിജിപിയും ഇപ്പോഴത്തെ ഡിജിപിയും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞതൊക്കെ എവിടെ പോയി…?

ആ റിപ്പോർട്ടുകൾ എന്തുകൊണ്ട് പുറത്തേക്ക് വരുന്നില്ല….!കക്കുകളി നിങ്ങൾ നാടായ നാട്ടിലൊക്കെ പ്രദർശിപ്പിച്ചെങ്കിൽ അതിനേക്കാൾ കൂടുതൽ കേരളത്തിലെ എല്ലാ ഇടവകകളിലും ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാൻ ക്രൈസ്തവ സഭകൾക്ക് കഴിയും…

ഒരു സിനിമ കാണുന്നതിന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ അത് തടയാൻ ഒരു സർക്കാരിനും സാധിക്കില്ല….

ആവിഷ്ക്കാര സ്വാതന്ത്ര്യമെല്ലാം കേരളത്തിൽ ഒരു വിഭാഗത്തിന് മാത്രം ബാധകമായതല്ല….

ഇതെല്ലാം കണ്ടും കേട്ടും എന്റെ കേരളം പ്രബുദ്ധമാണെന്ന് പറയാൻ പൊട്ട കിണറ്റിലെ തവളകളല്ല എല്ലാവരുമെന്ന് അവസാനമായി പറഞ്ഞുകൊള്ളട്ടെ…..

മിഥുൻ തോമസ്

നിങ്ങൾ വിട്ടുപോയത്