അഥവാ ഗോവിന്ദച്ചാമിയെയും ഗോപാലകൃഷ്ണ ഗോഖലെയും വച്ച് ആളൂർ വക്കീൽ താരതമ്യം ചെയ്യുന്നത് പോലെ. കക്കുകളി എന്ന ആർക്കും സൗജന്യമായി കാണാൻ പറ്റുന്ന മാധ്യമമായ, സെൻസർ ഇല്ലാത്ത, നാടകത്തിൽ കന്യാസ്ത്രീകളെയും അച്ചന്മാരെയും പറ്റി ദുഷ്പ്രചരണം നടത്തുന്നു. സഭാ വിരോധികളും അന്തംകമ്മികളും സമൂഹത്തിൽ വർദ്ധിച്ച് വന്ന കാലം മുതലാണ് ഇത്തരം അളിഞ്ഞ അശ്ലീല കഥകൾ കേട്ട് തുടങ്ങിയത്.

എന്നാൽ, പാവം പെൺകുട്ടികളെ മത ഭീകരവാദികൾ ബലം പ്രയോഗിച്ച് മതം മാറ്റുകയും ഉപദ്രവിക്കുകയും ചെയ്ത അനേകരെ മാധ്യമങ്ങൾ മുതൽ മാറി മാറി വന്ന മുഖ്യമന്ത്രിമാർ വരെ തുറന്ന് കാണിച്ചിട്ടും അത്രയും സാമൂഹിക പ്രതിബദ്ധമായ വിഷയം സെൻസർ ചെയ്യുന്ന, കാശ് കൊടുത്താൽ മാത്രം കാണാവുന്ന സിനിമയായി ചെയ്യുമ്പോൾ നിങ്ങൾ അതിനെ കടന്നാക്രമിക്കുന്നതെന്ത് ?

കക്കുകളി നാടകം കളിച്ചപ്പോൾ മിണ്ടാതിരുന്ന നിങ്ങൾ ഇപ്പോഴിത് കുത്തി പൊക്കുന്നത് കാര്യസാധ്യത്തിനാണെന്നറിയാം. വൈകി കിട്ടുന്ന നീതിപോലും അനീതിയാണ്. വൈകിയും നിങ്ങൾ നീതി ചെയ്യുന്നില്ല.

പകരം ഭീകരവാദികൾക്കെതിരേ സിനിമ വന്നപ്പോൾ അതും ഇതുമായി ബാലൻസ് ചെയ്യുന്നതെന്ത് ?

IS ഭീകരവാദികൾക്കൊപ്പം കന്യാസ്ത്രീകളെ ബാലൻസ് ചെയ്യത്തക്കവിധം അവർ നിങ്ങൾക്ക് എന്ത് ദ്രോഹം ചെയ്തു?

കോൺഗ്രസിനെയും CPM നെയും SDPI പൂർണമായി വിഴുങ്ങി എന്ന് 2019 ലെ ഇലക്ഷൻ റിസൾട്ട് കണ്ടപ്പോഴേ ഞാൻ പറഞ്ഞതാണ്. ഇപ്പം എന്തായി ?

Silju Puthuparambil Antony

നിങ്ങൾ വിട്ടുപോയത്