ഡോ. ക്രിസ്റ്റി ആറങ്കാവിന് അഭിമാനവും അലങ്കാരവുമായിരുന്നു. ഈ നാടിന്റെ തലപ്പൊക്കങ്ങളില്‍ അഴകും ആവേശവുമായിരുന്നു.
*ഡോ. ക്രിസ്റ്റിയ്ക്ക് ഹൃദയപൂര്‍വം !!* *ഓണക്കോടിയുടുത്തായിരുന്നു* ആ യാത്ര…! രാവിലെ പതിവുപോലെ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന്, *ഇനിയൊരു ബലിയര്‍പ്പിക്കാന്‍ ഞാന്‍ വരുമോ ഇല്ലയോ* എന്നറിയില്ല… എന്ന സമാപന പ്രാര്‍ഥനയും ചൊല്ലി, മാതൃസ്തുതിഗീതത്തിന്റെ പല്ലവി മനസിലേറ്റു പാടി തിടുക്കത്തില്‍ പള്ളിവിട്ടിറങ്ങുമ്പോള്‍,…