ഇരുട്ട് ഒരു ഓർമ്മപ്പെടുത്തലാണ് |ഡോ സെമിച്ചൻ ജോസഫ്
” വെളിച്ചം ദുഖമാണുണ്ണിതമസല്ലോ സുഖപ്രദം “ചിലപ്പോഴെങ്കിലും ഇരുട്ട് ഒരു അനുഗ്രഹമാണെന്ന് നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? കവിവാക്യം ഓർമ്മപ്പെടുത്തലായി തെളിയുന്നുണ്ട് നമുക്ക് മുന്നിൽഇഷ്ടമില്ലാത്തത് കാണാതിരിക്കാൻ ഇരുട്ടിനെ അഭയം പ്രാപിക്കുന്നവർ … അഥവാ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ..ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഇരുട്ടിൽ വീണ് പോയവർ…