” വെളിച്ചം ദുഖമാണുണ്ണി
തമസല്ലോ സുഖപ്രദം “
ചിലപ്പോഴെങ്കിലും ഇരുട്ട് ഒരു അനുഗ്രഹമാണെന്ന് നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ?


കവിവാക്യം ഓർമ്മപ്പെടുത്തലായി തെളിയുന്നുണ്ട് നമുക്ക് മുന്നിൽ
ഇഷ്ടമില്ലാത്തത് കാണാതിരിക്കാൻ ഇരുട്ടിനെ അഭയം പ്രാപിക്കുന്നവർ … അഥവാ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ..
ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഇരുട്ടിൽ വീണ് പോയവർ …
ഇരുട്ടിൽ വീണു പോയതറിയാതെ ഇപ്പോഴും നടന്നു നീങ്ങുന്നവർ …
അങ്ങനെ മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചകളിലേക്കുള്ള ഒരു കണ്ണാടിയായി ഇരുട്ട് മാറുകയാണ്.


പറഞ്ഞു വരുന്നത്
ഇരുട്ടിനെ മഹത്വത്ക്കരിക്കാനല്ല മറിച്ച് വെളിച്ചത്തിന് വഴിയൊരുക്കി കാത്തിരിക്കുന്ന ഇരുട്ടിന്റെ നിയോഗ വഴികളെ ഒന്ന് ഓർമ്മപ്പെടുത്തി എന്ന് മാത്രം.


ആയിരം തിരി ഒന്നിച്ചു തെളിച്ചാലും ആഗ്രഹിച്ചത് തെളിഞ്ഞില്ലങ്കിൽ അതൊരു ഇരുട്ട് തന്നയാണ് മനസ്സിലും ജീവിതത്തിലും. എന്നാൽ ” ജീവിതത്തിന്റെ
ഇരുട്ടിൽ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ കഴിയൂ.” എന്ന മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയറിന്റെ വാക്കുകൾ നമ്മെ വഴി നടത്തട്ടെ…


സത്ഗുരു പറഞ്ഞ് വെക്കുന്നു


“ഇരുട്ടിനോടു മത്സരിക്കാന്‍
നിങ്ങള്‍ക്കു കഴിയില്ല. നിങ്ങൾ സ്വയം പ്രകാശിക്കണം, അപ്പോൾ ഇരുട്ട് അപ്രത്യക്ഷമാകും.”
ഒന്നോർക്കാം
“ചുറ്റും ഇരുട്ട് പരക്കുമ്പോഴും
മനസ്സിൽ വെളിച്ചമുള്ളവർക്ക്
വഴി തെറ്റില്ല “

ഡോ സെമിച്ചൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്