സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. ..

ഇതൊ​​​​രു നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ്, നി​​​​ല​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​വി​​​​ളി​​​​യു​​​​ടെ..! ഒ​​​​രു തെ​​​​റ്റും ചെ​​​​യ്യാ​​​​തി​​​​രു​​​​ന്നി​​​​ട്ടും സ്വ​​​​ന്തം വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളി​​​​ലും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​ൽ നി​​​​ഷ്ക​​​​രു​​​​ണം കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ട്ട നി​​​​ഷ്ക​​​​ള​​​​ങ്ക​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ! അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ക​​​​ണ്ണി​​​​ൽ കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​പോ​​​​ലും കി​​​​ട്ടാ​​​​തെ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ​​​​വ​​​​ർ. ഇ​​​​വ​​​​രെ ഓ​​​​ർ​​​​മി​​​​ക്കാ​​​​ൻ ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​യി​​​​രി​​​​ക്കാം.

പ​​​​ക്ഷേ, ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും കൊ​​​​ഴി​​​​യാ​​​​ത്ത ക​​​​ണ്ണീ​​​​ർ​​പൂ​​​​ക്ക​​​​ളാ​​​​യി ഈ ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​തി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യ ചി​​ല​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ദീ​​​പി​​​ക ഇ​​​വി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഓ​​​​രോ ചി​​​​ത്ര​​​​ത്തി​​​​നും പ​​​​റ​​​​യാ​​​​നു​​​​ണ്ട് ചോ​​​​ര​​​​യി​​​​ൽ കു​​​​തി​​​​ർ​​​​ന്ന ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യ ഒ​​​​രു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​ഥ. അ​​​​ത്താ​​​​ണി ന​​​​ഷ്ട​​​​മാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ലാ​​​​പ​​​​ങ്ങ​​​​ൾ ഈ ​​​​നാ​​​​ടി​​​​നെ വേ​​​​ട്ട​​​​യാ​​​​ടി​​​​ത്തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​നി ഏ​​​​തു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ​​​​യാ​​​​കും നി​​​​ല​​​​വി​​​​ളി ഉ​​​​യ​​​​രു​​​​ക​​​​യെ​​​​ന്ന ഭീ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണ് കേ​​​​ര​​​​ളം ഓ​​​​രോ ദി​​​​ന​​​​ത്തി​​​​ലേ​​​​ക്കും ചു​​​​വ​​​​ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നു​​വേ​​​​ണ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കാ​​​​നും അ​​​​തു പാ​​​​ലി​​​​ക്കാ​​​​നും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഇ​​​​നി​​​​യെ​​​​ങ്കി​​​​ലും സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കുവേ​​​​ണ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കു​​​​മോ? ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​യി പൊ​​​രു​​​തു​​​ന്ന ജ​​​ന​​​ത​​​യ്ക്കു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ട് ദീ​​​പി​​​ക ഈ ​​​ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ മ​​​നഃ​​​സാ​​​ക്ഷി​​​ക്കു മു​​​ന്നി​​​ൽ (നി​​​ങ്ങ​​​ൾ​​​ക്ക് അ​​​ങ്ങ​​​നെ​​​യൊ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ..) സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു.

നിങ്ങൾ വിട്ടുപോയത്