പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്.|ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
മിശിഹായിൽ പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരെ, സഹോദരീ സഹോ ദരന്മാരേ, പരിശുദ്ധ റൂഹായുടെ സഹായത്താൽ ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിന്റെയും പരിപൂർണ്ണരാക്കുന്നതിന്റെയും അടയാളമായാണ് അഭിഷേകതൈലത്തെ സഭ കരുതുന്നത്. സീറോ-മലബാർ സഭയിൽ പീഡാനുഭവവാരത്തിലോ അതിനോടടുത്ത മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ ആണ് അഭിഷേകതൈലം കൂദാശ ചെയ്യുന്നത്. മാമ്മോദീസായിലെ…
പാലാ രൂപത പ്രസ്ബറ്ററൽ കൗൺസിൽ പവ്വത്തിൽ പിതാവിനെ അനുസ്മരിക്കുന്നു |21 March 2023
പൗരസ്ത്യ സഭയായ സിറോമലബാർ സഭയുടെ ആരാധനാ ക്രെമവും അതിനടിസ്ഥാനമായ പാരമ്പര്യവും തനിമയോടെ വീണ്ടെടുത്ത് കാത്തുപരിപാലിച്ച പൗവത്തിൽ പിതാവ്. സ്വർഗീയാരാമത്തിലേക്കു ചേർക്കപ്പെട്ട പിതാവിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.
“പ്രകാശശോഭ പരത്തിയ വഴിവിളക്കായി പവ്വത്തിൽ പിതാവ് നമ്മുടെ ഹൃദയങ്ങളിൽ വസിക്കട്ടെ. ” |ജീവന്റെ കിരീടത്തിൽ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. പരിശുദ്ധസഭയെ ഇത്ര സ്വാഭാവികമായ രീതിയിൽ സ്നേഹിച്ചവർ അധികം കാണുകയില്ല. ദൈവത്തിന്റെ സ്വരം കേട്ട് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിച്ച പവ്വത്തിൽ പിതാവ് നിത്യതയുടെ തീരത്തെത്തി. അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കാണാൻ കടൽത്തീരത്തു കാത്തിരിക്കുന്ന സഞ്ചാരിയെപ്പോലെ,…
പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. |ക്രൈസ്തവൻ എന്ന നിലയിലുള്ള എല്ലാ പ്രവൃത്തികളുടെയും ഉറവിടം വിശ്വാസമായിരിക്കണമെന്ന് ബെനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു. ആധുനികലോകത്തെ ഈശോയുമായി ഗാഢ ബന്ധമുള്ളതാക്കാൻ ബനഡിക്ട് പിതാവിന്റെ ചിന്തകൾക്കും പ്രസംഗങ്ങൾക്കും ജീവിതസാക്ഷ്യത്തിനും സാധിച്ചിട്ടുണ്ട്. | ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
സത്യതീരമണയുന്ന ബനഡിക്ട് പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ…
“സമൂഹത്തിലെ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയണം ,തിരുത്തണം” .-മാർ ജോസഫ് കല്ലറങ്ങാട്ട്|SMYM യുവജന മുന്നേറ്റ റാലിയും പൊതു സമ്മേളനവും അരുവിത്തുറയിൽ
മാർ തോമശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മയും രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തോടനുബന്ധിച്ചും ലഹരിയ്ക്കെതിരെയും പാലാ രൂപത എസ് എം വൈഎം അരുവിത്തുറ യിൽ സംഘടിപ്പിച്ച സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കുടുംബവിഹിതം പകുത്തുനല്കി ഭൂരഹിതനു വീടൊരുക്കി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
‘ഹോം പാലാ’ ക്രൈസ്തവസാക്ഷ്യമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്ന ഹോം പാലാ പദ്ധതി ക്രൈസ്തവജീവിതത്തിന്റെ ഭാഗമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതു ക്രൈസ്തവസാക്ഷ്യവുമാണ്. ഹോം പാലാ പദ്ധതി ഇടവകളില്‍ കൂടുതല്‍ സജീവമാകണം. പ്രാദേശികമായ മുന്നേറ്റമായി ഇതു…