പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. |ക്രൈ​​​​സ്ത​​​​വ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ടം വി​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബെ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തെ ഈ​​​​ശോ​​​​യു​​​​മാ​​​​യി ഗാഢ ബ​​​​ന്ധ​​​​മു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. | ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

സത്യതീരമണയുന്ന ബനഡിക്ട്

പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​ന​​​​ത്തെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും വി​​​​ന​​​​യം​​​​കൊ​​​​ണ്ടും വി​​​​ശു​​​​ദ്ധി​​​​കൊ​​​​ണ്ടും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വേ​​​​ദ​​​​പാ​​​​രം​​​​ഗ​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു ബന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ പാ​​​​പ്പാ. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ ഒ​​​​രാ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഗ​​​​ർ​​​​വി​​​​ലേ​​​​ക്കോ സു​​​​ഖ​​​​ലോ​​​​ലു​​​​പ​​​​ത​​​​യു​​​​ടെ മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കു​​​​രി​​​​ശി​​​​ലേ​​​​ക്കാ​​​​ണെ​​​​ന്ന് പാ​​​​പ്പാ ലോ​​​​ക​​​​ത്തെ പ​​​​ഠി​​​​പ്പി​​​​ച്ചു. ഈ​​​​ശോ​​​​യു​​​​ടെ ഹൃ​​​​ദ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ അ​​​​ജ​​​​പാ​​​​ല​​​​ക​​​​നെ​​​​യും മു​​​ട്ടി​​ന്മേ​​​ൽ​​​​ നി​​​​ന്നു പ്രാ​​​​ർ​​​​ഥി​​ക്കു​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നെ​​​​യും ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യി​​​​ൽ നാം ​​​​ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്നു. കാ​​​​ൽ​​​​സി​​​​ഡോ​​​​ണ്‍ കൗ​​​​ണ്‍സി​​​​ലി​​​​ൽ മ​​​​ഹാ​​​​നാ​​​​യ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​പ്പ​​​​റ്റി പ​​​​റ​​​​ഞ്ഞു: “പ​​​​ത്രോ​​​​സ് ലെ​​​​യോ​​​​യു​​​​ടെ നാ​​​​വി​​​​ലൂ​​​​ടെ സം​​​​സാ​​​​രി​​​​ച്ചു.’’ ന​​​​മ്മു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ത്രോ​​​​സ്, ബന​​​​ഡി​​​​ക്ടി​​​ലൂ​​​​ടെ ലോ​​​​ക​​​​ത്തോ​​​​ടും ന​​​​മ്മോ​​​​ടും സം​​​​സാ​​​​രി​​​​ച്ചു എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ൽ ഒ​​​​ട്ടും അ​​​​തി​​​​ശ​​​​യോ​​​​ക്തി​​​​യി​​​​ല്ല.

ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ളും കൃ​​​​തി​​​​ക​​​​ളും ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ സ്പ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യും ചെ​​​​യ്തു. ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ൽ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്യ​​​​മാ​​​​യ സ​​​​ന്പ​​​​ന്ന​​​​ത​​​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ വ്യ​​​​ക്ത​​​​ത​​​​യും മ​​​​നു​​​​ഷ്യാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ആ​​​​ഴ​​​​വും നാം ​​​​ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്നു. ‘കാ​​​​ഴ്ച​​​​യു​​​​ള്ള ഹൃ​​​​ദ​​​​യം’ ​സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ പു​​​​രോ​​​​ഹി​​​​ത​​​​ശ്രേ​​​​ഷ്ഠ​​​​നാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ വി​​​​ശു​​​​ദ്ധ കാ​​​​ർ​​​​ഡി​​​​ന​​​​ൽ ന്യൂ​​​​മാ​​​​ൻ ഒ​​​​രി​​​​ക്ക​​​​ൽ എ​​​​ഴു​​​​തി: “ദൈ​​​​വം പ​​​​ല​​​​പ്പോ​​​​ഴും ന​​​​മ്മെ അ​​​​പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ വ​​​​ഴി​​​​യി​​​​ലൂ​​​​ടെ ന​​​​യി​​​​ക്കു​​​​ന്നു, അ​​​​വി​​​​ടു​​​​ന്ന് ന​​​​മ്മു​​​​ടെ സ​​​​ന്തോ​​​​ഷ​​​​മാ​​​​ണു ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​ന്ന​​​​തെ​​​​ന്നു​​​​ന​​​​മു​​​​ക്ക​​​​റി​​​​യാം.

എ​​​​ന്നാ​​​​ൽ, എ​​​​ന്താ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ സ​​​​ന്തോ​​​​ഷ​​​​മെ​​​​ന്ന് ന​​​​മു​​​​ക്ക​​​​റി​​​​ഞ്ഞു​​​​കൂ​​​​ടാ, അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ വ​​​​ഴി​​​​യും. നാം ​​​​ അ​​​​ന്ധ​​​​രാ​​​​യ​​​​തി​​​​നാ​​​​ൽ നാം ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന വ​​​​ഴി​​​​ക​​​​ൾ തെ​​​​റ്റി​​​​പ്പോ​​​​യേ​​​​ക്കാം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ദൈ​​​​വ​​​​ത്തി​​​​നു​​​​ വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ക. ദൈ​​​​വ​​​​ക​​​​ര​​​​ങ്ങ​​​​ളി​​​​ൽ പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ട് അ​​​​പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ യാ​​​​ത്ര അ​​​​ഥ​​​​വാ വ​​​​ഴി. ന​​​​മ്മു​​​​ടെ ഉ​​​​റ​​​​പ്പ് ദൈ​​​​വം ന​​​​മ്മെ ശ​​​​രി​​​​യാ​​​​യ ദി​​​​ശ​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​ണ്. നാം ​​​​ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല ന​​​​മ്മെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ഏ​​​​റ്റ​​​​വും ന​​​​ല്ല​​​​ത്, മ​​​​റി​​​​ച്ച്, ദൈ​​​​വം ന​​​​മു​​​​ക്കു​​​​വേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​ണ് ഏ​​​​റ്റ​​​​വും ന​​​​ല്ല​​​​തെ​​​​ന്ന് നാം ​​​​മ​​​​റ​​​​ക്ക​​​​രു​​​​ത്.’’ വി​​​​ശു​​​​ദ്ധ​​​​നാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ ന്യൂ​​​​മാ​​​​ന്‍റെ ര​​​​ണ്ടു ചി​​​​ന്ത​​​​ക​​​​ൾ ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യെ ഏ​​​​റെ സ്വാ​​​​ധീ​​​​നി​​​​ച്ചു. ഒ​​​​ന്ന് ഹൃ​​​​ദ​​​​യം ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ന്നു; ര​​​​ണ്ട്, നി​​​​ഴ​​​​ലി​​​​ൽ​​​​നി​​​​ന്ന് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക്. ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശം ദൈ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ വ​​​​ഴി​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു എ​​​​ന്ന​​​​താ​​​​ണ്.

ജോ​​​​സ​​​​ഫ് റാ​​​​റ്റ്സിം​​​​ഗ​​​​ർ ജ​​​​നി​​​​ച്ച​​​​ത് 1927 ഏ​​​​പ്രി​​​​ൽ 16, ഒ​​​​രു ദുഃ​​​​ഖ​​​​ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​നി​​​​ച്ച് ഏ​​​​താ​​​​നും മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഈ​​​​സ്റ്റ​​​​ർ ജഗരണത്തി​​​​ൽ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കി​​​​ടെ മാ​​​​മ്മോ​​​​ദീ​​​​സാ സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ന്നു​​​​മു​​​​ത​​​​ൽ ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പ്രാ​​​​ർഥന​​​​യു​​​​ടെ മ​​​​നു​​​​ഷ്യ​​​​നാ​​​​യി​​​​രി​​​​ക്കു​​​​വാ​​​​ൻ റാ​​​​റ്റ്സിം​​​​ഗ​​​​റി​​​​നു സാ​​​​ധി​​​​ച്ചു. കൊ​​​​ളോ​​​​ൺ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യി​​​​രു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ ഫ്രിം​​​ഗ്സി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വാ​​​​യി വ​​​​ന്ന് ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ സൂ​​​​ന​​​​ഹ​​​​ദോ​​​​​സി​​​​ൽ വിദഗ്ധൻ ആ​​​​യി. 1997ൽ ​​​​മ്യൂ​​​​ണി​​​​ക്- ഫ്രൈ​​​​സി​​​​ങ് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. 1982ൽ ​​​​വി​​​​ശ്വാ​​​​സ തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ പ്രീ​​​​ഫെ​​​​ക്ട്. 2005 മു​ത​ൽ 2013 വ​രെ സാ​ർ​വ്വ​ത്രി​ക​സ​ഭ​യു​ടെ ത​ല​വ​നും.

ശ​​​​രി​​​​യാ​​​​യ പ്രാ​​​​ർ​​​​ഥനാ​​​​ജീ​​​​വി​​​​ത​​​​മാ​​​​ണ് ആ​​​​ധ്യാ​​​​ത്മി​​​​ക​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മെ​​​​ന്ന് ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ജീ​​​​വി​​​​തം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. പ്രാ​​​​ർഥന​​​​യി​​​​ല്ലാ​​​​ത്ത സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ദി​​​​ശ​​​​ മാ​​​​ത്ര​​​​മ​​​​ല്ല, ജീ​​​​വ​​​​ന്‍റെ ഉ​​​​റ​​​​വി​​​​ട​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്ന് പാ​​​​പ്പാ ന​​​​മ്മെ ഓ​​​​ർ​​​​മ്മി​​​​പ്പി​​​​ക്കു​​​​ന്നു. “​ദൈ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​യാ​​​​ൽ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥം ന​​​​ഷ്ട​​​​പ്പെ​​​​ട്ട ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ​​​​യാ​​​​കും, ശൂന്യ​​​​ത​​​​യി​​​​ലേ​​​​ക്കു നി​​​​പ​​​​തി​​​​ക്കു​​​​ക​​​​യും അ​​​​വ സ്വ​​​​യം ന​​​​ശി​​​​ക്കു​​​​ക​​​​യും മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​കൂ​​​​ടി ഭീ​​​​ഷ​​​​ണി​​​​യാ​​​​യി​​​​ത്തീ​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു’’ എ​​​​ന്ന ബെ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ആ​​​​ത്മീ​​​​യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ട സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഒ​​​​രു പ്ര​​​​വാ​​​​ച​​​​ക​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ്.

വി​​​​ശ്വ​​​​സ്ത​​​​നും ക​​​​രു​​​​ണ​​​​യു​​​​ള്ള​​​​വ​​​​നു​​​​മാ​​​​യ പ്ര​​​​ധാ​​​​ന പു​​​​രോ​​​​ഹി​​​​ത​​​​ൻ (ഹെ​​​​ബ്ര 2:17)

ക്രൈ​​​​സ്ത​​​​വ​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​റ​​​​വി​​​​ടം വി​​​​ശ്വാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബെ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തെ ഈ​​​​ശോ​​​​യു​​​​മാ​​​​യി ഗാഢ ബ​​​​ന്ധ​​​​മു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ചി​​​​ന്ത​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വി​​​​ത​​​​സാ​​​​ക്ഷ്യ​​​​ത്തി​​​​നും സാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ശി​​​​ഷ്യ​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​യ​​​​ന്നാ​​​​യി​​​​ലെ ക​​​​ർ​​​​ദി​​​​നാ​​​​ൾ ക്രി​​​​സ്റ്റോ​​​​ഫ് ഷോ​​​​ണ്‍ബോ​​​​ണ്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​തു​​​​പോ​​​​ലെ, “ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യെ ശ്ര​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക ഒ​​​​രു വ​​​​ലി​​​​യ അ​​​​വ​​​​സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. കാ​​​​ര​​​​ണം, പാ​​​​പ്പാ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്നു.

അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക്ലാ​​​​​സു​​​​ക​​​​ൾ അ​​​​റി​​​​വി​​​​നൊപ്പം സാ​​​​ക്ഷ്യ​​​​വും വ്യ​​​​ക്ത​​​​ത​​​​യും ന​​​​ൽ​​​​കു​​​​ന്നു. എ​​​​ളി​​​​മ​​​​യോ​​​​ടു​​​​കൂ​​​​ടി സ​​​​ത്യ​​​​ത്തി​​​​ന്‍റെ മ​​​​നോ​​​​ഹാ​​​​രി​​​​ത​​​​യെ പാ​​​​പ്പാ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ത്ത​​​​രു​​​​ന്നു.’’ ഈ​​​​ശോ​​​​യാ​​​​കു​​​​ന്ന ‘അ​​​​മൂ​​​​ല്യ​​​​ര​​​​ത്ന​​​​ത്തെ’ ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​ക​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ പാ​​​​പ്പാ​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞു. ഈ​​​​ശോ​​​​യു​​​​മാ​​​​യു​​​​ള്ള ക​​​​ണ്ടു​​​​മു​​​​ട്ട​​​​ലാ​​​​ണ് വി​​​​ശ്വാ​​​​സ​​​​വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മെ​​​​ന്ന് പാ​​​​പ്പാ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു. ബന​​​​ഡി​​​​ക്ട​​​​യി​​​​ൻ ആ​​​ധ്യാ​​​​ത്മി​​​​ക​​​​ത​​​​യു​​​​ടെ മ​​​​ർ​​​​മ​​​​മാ​​​​യ ‘എ​​​​ല്ലാ​​​​റ്റി​​​​നും ഉ​​​​പ​​​​രി​​​​യാ​​​​യി മി​​​​ശി​​​​ഹാ’ എ​​​​ന്ന ചി​​​​ന്ത പാ​​​​പ്പാ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ശൈ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു. യു​​​​ക്തി​​​​യു​​​​ടെ ലോ​​​​ക​​​​വും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ലോ​​​​ക​​​​വും പ​​​​ര​​​​സ്പ​​​​രം പോ​​​​ര​​​​ടി​​​​ക്കേ​​​​ണ്ട​​​​തോ ഭ​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​തോ അ​​​​ല്ല; മ​​​​റി​​​​ച്ച്, ആ​​​​ഴ​​​​മേ​​​​റി​​​​യ​​​​തും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ​​​​തു​​​​മാ​​​​യ സം​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഒ​​​​രു ന​​​​ല്ല സം​​​​സ്കാ​​​​ര​​​​ത്തെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​താ​​​​ണ് എ​​​​ന്ന ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ അദേഹത്തിന്‍റെ ബൗ​​​​ദ്ധി​​​​ക-​​​​ആ​​​​ത്മീ​​​​യ-​​​ആ​​​ധ്യാ​​​​ത്മി​​​​ക​​​​ത​​​​യു​​​​ടെ തെ​​​​ളി​​​​വാ​​​​ണ്.

സ​​​​ഭ​​​​യു​​​​ടെ കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ ശു​​​​ശ്രൂ​​​​ഷ​​​​യെ ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ശു​​​​ശ്രൂ​​​​ഷപോ​​​​ലെ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള​​​​താ​​​​യി​​​​ക്ക​​​​ണ്ട അ​​​​ജ​​​​പാ​​​​ല​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. വി​​​​ശു​​​​ദ്ധ ഗ്ര​​​​ന്ഥ​​​​ത്തി​​​​ലെ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​വി​​​​ഷ്കാ​​​​ര​​​​മാ​​​​ണ് ദാ​​​​ന​​​​ധ​​​​ർ​​​​മം. ഇ​​​​തു വെ​​​​റും മ​​​​നു​​​​ഷ്യ​​​​സ്നേ​​​​ഹ​​​​മ​​​​ല്ല. ഇ​​​​ത് സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ കൃ​​​​ത്യ​​​​മാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ്. ദാ​​​​ന​​​​ധ​​​​ർ​​​​മ​​​​ത്തെ ഒ​​​​രു ദൈ​​​​വി​​​​ക​​​​പു​​​​ണ്യ​​​​മെ​​​​ന്നാ​​​​ണ് പാ​​​​പ്പാ വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. “ദൈ​​​​വ​​​​വു​​​​മാ​​​​യു​​​​ള്ള ന​​​​മ്മു​​​​ടെ ബ​​​​ന്ധം-​​​​ത​​​​ന്‍റെ പു​​​​ത്ര​​​​നാ​​​​യ ഈ​​​​ശോ​​​​യി​​​​ലൂ​​​​ടെ കാ​​​​രു​​​​ണ്യ​​​​മു​​​​ള്ള ത​​​​ന്‍റെ മു​​​​ഖം ദൈ​​​​വം ന​​​​മു​​​​ക്കു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി- ഇ​​​​ത് വി​​​​ശ​​​​പ്പും, ദാ​​​​ഹ​​​​വും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​വാ​​​​ൻ ന​​​​മ്മെ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ക്കു​​​​ന്നു​​​​ണ്ട്’’ എ​​​​ന്ന ബെന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ സ​​​​ഭ കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ​​​​യാ​​​​കേ​​​​ണ്ട​​​​ത് സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്ന് ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​ൻ

ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ വാ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് വ​​​​ല​​​​യി​​​​റ​​​​ക്കി​​​​യ (ലൂ​​​​ക്കാ 5:5) പ​​​​ത്രോ​​​​സി​​​​നെ​​​​പ്പോ​​​​ലെ ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​നാ​​​​ണ് ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ. “വ​​​​ച​​​​നം കേ​​​​ൾ​​​​ക്ക​​​​പ്പെ​​​​ടാ​​​​വു​​​​ന്ന​​​​തു മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​തി​​​​നു ശ​​​​ബ്ദം മാ​​​​ത്ര​​​​മ​​​​ല്ല ഉ​​​​ള്ള​​​​ത്. വ​​​​ച​​​​ന​​​​ത്തി​​​​ന് ഒ​​​​രു മു​​​​ഖ​​​​മു​​​​ണ്ട്- ന​​​​മു​​​​ക്കു കാ​​​​ണാ​​​​വു​​​​ന്ന മു​​​​ഖം: ന​​​​സ്ര​​​​ത്തി​​​​ലെ ഈ​​​​ശോ’’ എ​​​​ന്ന പാ​​​​പ്പാ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ വ​​​​ച​​​​ന​​​​ബ​​​​ന്ധി​​​​ത​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ന​​​​മാ​​​​ണ്. വി​​​ശു​​​ദ്ധ ​ബൊ​​​​നവ​​​​ഞ്ച​​​​ർ പ​​​​റ​​​​ഞ്ഞു: “​ദൈ​​​​വ​​​​ത്തെ പ്ര​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ഓ​​​​രോ സൃ​​​​ഷ്ടി​​​​യും ദൈ​​​​വ​​​​ത്തി​​​​ന്‍റെ വ​​​​ച​​​​ന​​​​മാ​​​​ണ്.’’ വി​​​​ശു​​​​ദ്ധ ലി​​​​ഖി​​​​ത​​​​മാ​​​​ണ് ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വ് എ​​​​ന്ന് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വ് വ​​​​ലി​​​​യ ഒ​​​​രു ദൈ​​​​വ ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​ണ്. ക്രൈ​​​​സ്ത​​​​വ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ലെ ക്ലാ​​​​​സി​​​​ക്ക​​​​ൽ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​ന്മാ​​​​രു​​​​ടെ കൂ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ള്ള​​​​വ​​​​നാ​​​​ണ്.

മ​​​​റ്റു ദൈ​​​​വ​​​​ശാ​​​​സ്ത്ര കു​​​​ല​​​​പ​​​​തി​​​​ക​​​​ളെപ്പോ​​​​ലെ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വും ദൈ​​​​വവ​​​​ച​​​​ന​​​​ത്താ​​​​ൽ ആ​​​​വ​​​​ര​​​​ണം ചെ​​​​യ്യ​​​​പ്പെ​​​​ട്ട്, തു​​​​ള​​​​ച്ചുക​​​​യ​​​​റ​​​​പ്പെ​​​​ട്ട ഒ​​​​രു വ്യ​​​​ക്തി​​​​യാ​​​​ണ്. ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ൽ ജീ​​​​വി​​​ച്ച​​​വ​​​​നാ​​​​ണ്. വ​​​​ച​​​​നം ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ മ​​​​ജ്ജ​​​​യാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ​​​​ത​​​​യെ പോ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​ദൈ​​​​വ​​​​വ​​​​ച​​​​ന​​​​മാ​​​​ണ്. അ​​​​ദ്ദേ​​​​ഹം ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മു​​​​ന്ന​​​​ത പ്ര​​​​ഘോ​​​​ഷ​​​​ക​​​​നാ​​​​ണ്. ക​​​​ണ്ണും ഹൃ​​​​ദ​​​​യ​​​​വും വി​​​ശു​​​ദ്ധ ​ജ​​​​റോ​​​​മി​​​​നെ​​​​പ്പോ​​​​ലെ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച് സ്വ​​​​ർ​​​​ഗീ​​​​യ​​​​ ജ​​​​റു​​​​സ​​​​ലേ​​​​മി​​​​നു​​​​വേ​​​​ണ്ടി ആ​​​​ഗ്ര​​​​ഹി​​​​ച്ചു ജീ​​​​വി​​​​ച്ച തീ​​​​ർ​​​​ത്ഥാ​​​​ട​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. ദൈ​​​​വ​​​​വ​​​​ച​​​​നം വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച് സ​​​​ഭ​​​​യോ​​​​ടൊ​​​​ത്ത് അ​​​​തു വാ​​​​യി​​​​ച്ച് ദൈ​​​​വ​​​​ത്തോ​​​​ടൊ​​​​പ്പം ഏ​​​​ദ​​​​ൻ തോ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ് ക്രി​​​​സ്തീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ മ​​​​നോ​​​​ഹാ​​​​രി​​​​ത​​​​യെ​​​​ന്ന് ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഈ​​​​ശോ​​​​യോ​​​​ടൊ​​​​പ്പം നി​​​​ന്ന ശി​​​​ഷ്യ​​​​ൻ

സ​​​​ഭ​​​​യോ​​​​ടും ക്രി​​​​സ്തു​​​​വി​​​​നോ​​​​ടു​​​​മൊ​​​​പ്പം ജീ​​​​വി​​​​ത​​​​കാ​​​​ലം​​​​ മു​​​​ഴു​​​​വ​​​​ൻ നി​​​​ര​​​​ന്ത​​​​രം സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ച ക്രി​​​​സ്തു​​​​വി​​​​ന്‍റെ വി​​​​കാ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. “എ​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ എ​​​​ന്നോ​​​​ടു​​​​കൂ​​​​ടെ നി​​​​ര​​​​ന്ത​​​​രം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രാ​​​​ണ് നി​​​​ങ്ങ​​​​ൾ’’ (ലൂ​​​​ക്കാ 27:28) എ​​​​ന്ന ഈ​​​​ശോ​​​​യു​​​​ടെ ശ്ലീഹന്മാ​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള സാ​​​​ക്ഷ്യം ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​നെ​​​​പ്പ​​​​റ്റി​​​​യും ന​​​​മു​​​​ക്കു പ​​​​റ​​​​യു​​​​വാ​​​​ൻ സാ​​​​ധി​​​​ക്കും. വ​​​​ലി​​​​യ മു​​​​ക്കു​​​​വ​​​​ന്‍റെ സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ പാ​​​​പ്പാ പ​​​​റ​​​​ഞ്ഞു: “ചെ​​​​ന്നാ​​​​യ്ക്ക​​​​ളെ പേ​​​​ടി​​​​ച്ച് ഓ​​​​ടി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കു​​​​വാ​​​​ൻ എ​​​​നി​​​​ക്കു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥിക്ക​​​​ണം.’’ നി​​​​ർ​​​​ഭ​​​​യം സ​​​​ഭ​​​​യോ​​​​ടൊ​​​​ത്തു യാ​​​​ത്ര​​​​ചെ​​​​യ്ത ഇ​​​​ട​​​​യ​​​​നാ​​​​ണ് ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ. കോ​​​​ണ്‍സ്റ്റാ​​​​ന്‍റി​​​​നോ​​​​പ്പി​​​​ളി​​​​ലെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി​​​​രു​​​​ന്ന ഗ്രി​​​​ഗ​​​​റി ന​​​​സി​​​​യാ​​​​ൻ​​​​സ​​​​ൻ ത​​​​ന്‍റെ വി​​​​ട​​​​വാ​​​​ങ്ങ​​​​ൽ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ പ്ര​​​​ബോ​​​​ധി​​​​പ്പി​​​​ച്ചു: “എ​​​​ന്‍റെ കു​​​​ഞ്ഞു​​​​ങ്ങ​​​​ളേ, ഞാ​​​​ൻ നി​​​​ങ്ങ​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു, മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​സൂ​​​​യ തോ​​​​ന്ന​​​​ത്ത​​​​ക്ക​​​​വി​​​​ധം നി​​​​ങ്ങ​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ നി​​​​ക്ഷേ​​​​പം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​വി​​​​ൻ.’’​​​​ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ പ്രധാനാചാര്യ ​​​​ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ മു​​​​ഖ​​​​മു​​​​ദ്ര​​​​യും പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ വി​​​​ശ്വാ​​​​സം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

“ക​​​​ർ​​​​ത്താ​​​​വേ, ഞ​​​​ങ്ങ​​​​ൾ ആ​​​​രു​​​​ടെ പ​​​​ക്ക​​​​ലേ​​​​ക്കു പോ​​​​കും’’ എ​​​​ന്ന പ​​​​ത്രോ​​​​സി​​​​ന്‍റെ ചോ​​​​ദ്യം​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ഭ​​​​യു​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും വേ​​​​ദ​​​​ന​​​​ക​​​​ളി​​​​ലും ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ശ​​​​ര​​​​ണ​​​​വും പ്രാ​​​​ർ​​​​ഥന​​​​യും. ബന​​​​ഡി​​​​ക്ട് പാ​​​​പ്പാ ത​​​​ന്‍റെ കൃ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​നും വി​​​ശു​​​ദ്ധ ​ഗ്ര​​​​ന്ഥ​​​​ത്തി​​​​നും നൂ​​​​ത​​​​ന​​​​വും ത​​​​ന​​​​തു​​​​മാ​​​​യ ഒ​​​​രു ആ​​​​ത്മീ​​​​യ​​​​വ്യാ​​​​ഖ്യാ​​​​നം ന​​​​ൽ​​​​കി​​​​യെ​​​​ന്ന​​​​ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ത​​​​യാ​​​​ണ്. ദൈ​​​​വ​​​​ത്തെ​​​​യും ദൈ​​​​വി​​​​ക​​​​സ​​​​ത്യ​​​​ങ്ങ​​​​ളെ​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ണ്ടും അ​​​​ള​​​​ക്കു​​​​ന്പോ​​​​ൾ ന​​​​മു​​​​ക്കൊ​​​​രി​​​​ക്ക​​​​ലും ശി​​​​ഷ്യ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യി​​​​ല്ലെ​​​​ന്ന് പാ​​​​പ്പാ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നു. ദൈ​​​​വ​​​​ത്തെ, ‘​മ​​​​നു​​​​ഷ്യ​​​​ന്‍റെ ഛായ’ ​​​​ആ​​​​ക്കു​​​​വാ​​​​ൻ പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്നി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​മെ​​​​ന്നും മ​​​​നു​​​​ഷ്യ​​​​ൻ ‘​ദൈ​​​​വ​​​​ത്തി​​​​ന്‍റെ ഛായ’​​​​യാ​​​​ണെ​​​​ന്നു മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്നും ബന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ജീ​​​​വി​​​​തം ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്നു.

സ​​​​ഭാ​​​​ത്മ​​​​ക മ​​​​നു​​​​ഷ്യ​​​​ൻ; അ​​​​തു​​​​ല്യ​​​​നാ​​​​യ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ

സ​​​​ഭ​​​​യെ സ്നേ​​​​ഹി​​​​ക്കാ​​​​നാ​​​​ണ് ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ ന​​​​മ്മെ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്. സ​​​​ഭ​​​​യെ സ്നേ​​​​ഹി​​​​ക്കാ​​​​ത്ത ഒ​​​​രാ​​​​ൾ​​​​ക്ക് ഒ​​​​രു ന​​​​ല്ല ക​​​​ത്തോ​​​​ലി​​​​ക്ക​​​​നാ​​​​വാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്ന് പാ​​​​പ്പാ​​​​യ്ക്ക് ഉ​​​​ത്ത​​​​മ​​​​ബോ​​​​ധ്യ​​​മു​​​ണ്ടാ​​​​യി​​​​രു​​​​ന്നു. “അ​​​​ധ​​​​ര​​​​ത്തി​​​​ലെ തേ​​​​ൻ​​​​പോ​​​​ലെയും കാ​​​​തു​​​​ക​​​ളിലെ സം​​​​ഗീ​​​​തം​​​​പോ​​​​ലെ​​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ സ​​​​ന്തോ​​​​ഷം​​​​പോ​​​​ലെ​​​​യു​​​​മാ​​​​ണ്’’ വി​​​​ശ്വാ​​​​സജീ​​​​വി​​​​ത​​​​മെ​​​​ന്ന ക്ല​​​​യ​​​​ർ​​​​വോ​​​​യി​​​​ലെ ബ​​​​ർ​​​​ണാ​​​​ഡി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ സ​​​​ഭാ​​​​ത്മ​​​​ക ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വ്യാ​​​​ഖ്യാ​​​​ന​​​​മാ​​​​ണ്. ​പോ​​​​ൾ ആ​​​റാ​​​മ​​​​ൻ പാ​​​​പ്പാ പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ, “​ചി​​​​ന്ത​​​​യു​​​​ടെ അ​​​​ഭാ​​​​വ​​​​ത്താ​​​​ൽ ലോ​​​​കം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണെ​​​​ന്ന​​​​ത്’’ മ​​​​ന​​​​​സി​​​​ലാ​​​​ക്കി ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടും ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ടും സ​​​​ഭ​​​​യെ സ​​​​ന്പ​​​​ന്ന​​​​യാ​​​​ക്കി​​​​യ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. “​മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ആ​​​​ത്മാ​​​​വി​​​​ലാ​​​​ണ് സ​​​​ഭ മ​​​​നോ​​​​ഹ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.’’ എ​​​​ന്ന വി​​​ശു​​​ദ്ധ ​അം​​​​ബ്രോ​​​​സി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ ഉ​​​​ൾ​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. എ​​​​പ്പോ​​​​ഴും ആ​​​​ത്മാ​​​​ക്ക​​​​ളെ വെ​​​​ടി​​​​പ്പും സൗ​​​​ന്ദ​​​​ര്യ​​​​വു​​​​മു​​​​ള്ള​​​​താ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ഭ ശ്ര​​​​ദ്ധ​​​​ചെ​​​​ലു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ​​​​യ്ക്ക് നി​​​​ർ​​​​ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ള്ളി​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​യ ഒ​​​​രു ദൈ​​​​വ​​​​ശാ​​​​സ്ത്ര ക​​​​ലാ​​​​ല​​​​യം കൊ​​​​ണ്ടു​​​​ന​​​​ട​​​​ന്ന​​​​വ​​​​നാ​​​​ണ് റാ​​​​റ്റ്സിം​​​​ഗ​​​​ർ പി​​​​താ​​​​വ്. ഒ​​​​രേ​​​​സ​​​​മ​​​​യം ഉ​​​​യ​​​​ര​​​​വും ആ​​​​ഴ​​​​വും വേ​​​​ഗ​​​​വും ഇ​​​​ഴു​​​​കി​​​​ച്ചേ​​​​രു​​​​ന്ന ദൈ​​​​വ​​​​ശാ​​​​സ്ത്ര കേ​​​​സ​​​​രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ദൈ​​​​വ​​​​വ​​​​ച​​​​ന​​​​വും ദൈ​​​​വാ​​​​രാ​​​​ധ​​​​ന​​​​യും സ​​​​ഭാ​​​​ശാ​​​​സ്ത്ര​​​​വു​​​​മാ​​​​കു​​​​ന്ന ത്രി​​​​മാ​​​​ന​​​​നെ​​​​ടും​​​ തൂ​​​​ണു​​​​ക​​​​ളി​​​​ലാ​​​​ണു പാ​​​​പ്പാ ദൈ​​​​വ​​​​ശാ​​​​സ്ത്രം ര​​​​ചി​​​​ച്ച​​​​തും പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തും.

ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ലാ​​​​ഴ​​​​മ​​​​റി​​​​യു​​​​ന്ന ര​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​യെ​​​​ല്ലാം. പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വം, ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ, പ​​​​രി​​​​ശു​​​​ദ്ധ റൂ​​​​ഹാ, കൂ​​​​ദാ​​​​ശ​​​​ക​​​​ൾ, യു​​​​ഗാ​​​​ന്ത്യ​​​​ശാ​​​​സ്ത്രം, പ​​​​രി​​​​സ്ഥി​​​​തി​​​​ദൈ​​​​വ​​​​ശാ​​​​സ്ത്രം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഇ​​​​ഷ്ട​​​​വി​​​​ഷ​​​​യങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു.

ക്രി​​​​സ്തീ​​​​യ വേ​​​​ദാ​​​​ന്ത​​​​ത്തി​​​​ന്‍റെ ഹൃ​​​​ദ​​​​യം ക​​​​വ​​​​ർ​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​​പ്പാ റാ​​​​റ്റ്സിം​​​​ഗ​​​​ർ. തി​​​​രു​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ത്യ​​​​തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​നാ​​​​യി ഒ​​​​രു മി​​​​സ്റ്റി​​​​ക്കി​​​​ന്‍റെ സാ​​​​ത്വി​​​​ക​​​​ഭാ​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു പാ​​​​പ്പാ ത​​​​ന്‍റെ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ട​​​​ത്തി​​​​യ​​​​ത്. ത​​​​ന്നെ പാ​​​​പ്പാ​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത കോ​​​​ണ്‍ക്ലേ​​​​വി​​​​ൽ വ​​​​ച്ച് ദൈ​​​​വ​​​​ശാ​​​​സ്ത​​​​ത്തി​​​​ൽ ആ​​​​പേ​​​​ക്ഷി​​​​ക​​​​ത​​​​യു​​​​ടെ സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു ഗൗ​​​​ര​​​​വ​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​തി​​​​ഭ​​​​കൊ​​​​ണ്ടു​​​​ ദൈ​​​​വ​​​​ശാസ്ത്ര​​​​ത്തെ​​​​യും ദൈ​​​​വ​​​​ശാ​​​​സ്ത്രം​​​​കൊ​​​​ണ്ടു പ്ര​​​​തി​​​​ഭ​​​​യെ​​​​യും തേ​​​​ച്ചു​​​​മി​​​​നു​​​​ക്കി മൂ​​​​ർ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​നാ​​​​ണു പാ​​​​പ്പാ.

പൗ​​​​രാ​​​​ണി​​​​ക​​​​ത​​​​യ്ക്കും ആ​​​​ധു​​​​നി​​​​ക​​​​ത​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ലും പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​നും പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു​​​​മി​​​​ട യി​​​​ലും സേ​​​​തു​​​​ബ​​​​ന്ധ​​​​നം​​​​ന​​​​ട​​​​ത്തി യ​​​​ഥാ​​​​ർ​​​​ഥ​​​​ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണു ദൈ​​​​വ​​​​ശാ​​​​സ്തം എ​​​​ന്ന ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു പാ​​​​പ്പാ സ്വീ​​​​ക​​​​രി​​​​ച്ചു. മൂ​​​​ല​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളും മൂ​​​​ല​​​​ഭാ​​​​ഷ​​​​ക​​​​ളും അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള വ്യ​​​​ക്തി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ പാ​​​​പ്പാ​​​​യു​​​​ടെ ര​​​​ച​​​​ന​​​​ക​​​​ൾ​​​​ക്ക് ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത​​​​യും മൗ​​​​ലി​​​​ക​​​​ത​​​​യു​​​​മു​​​​ണ്ട്. സ​​​​ഭാ​​​​പി​​​​താ​​​​ക്ക​​​ന്മാ​​​​രു​​​​ടെ ര​​​​ച​​​​ന​​​​ക​​​​ളി​​​​ലു​​​​ള്ള ആ​​​​ഴ​​​​മാ​​​​യ അ​​​​റി​​​​വ് ഇ​​​​ള​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​യി. മൂ​​​​ന്നു ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന (ദൈ​​​​വം സ്നേ​​​​ഹ​​​​മാ​​​​കു​​​​ന്നു, പ്ര​​​​ത്യാ​​​​ശ​​​​യി​​​​ൽ ര​​​​ക്ഷ, സ​​​​ത്യ​​​​ത്തി​​​​ൽ സ്നേ​​​​ഹം) ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും സാ​​​​ക്ര​​​​മെ​​​​ന്തും കാ​​​​രി​​​​ത്താ​​​​ത്തി​​​​സ് (2007), വെ​​​​ർ​​​​ബും ദോ​​​​മി​​​​നി (2010). ആ​​​​ഫ്രി​​​​ക്കേ​​​​മു​​​​നൂ​​​​സ് (2011), എ​​​​ക്ലേ​​​​സി​​​​യ ഇ​​​​ൻ​​​​ മേ​​​​ഡി​​​​യോ ഓ​​​​റി​​​​യ​​​​ന്തേ (2012) എ​​​​ന്നീ ശ്ലൈ​​​​ഹി​​​​ക​​​​പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വ​​​​ഴി​​​​യും സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ർ​​​​മ​​​​ത്തെ സ്പ​​​​ർ​​​​ശി​​​​ച്ചു. ദൈ​​​​വ​​​​ശാ​​​​സ്ത്ര അ​​​​റി​​​​വി​​​​ന്‍റെ ചി​​​​ന്തേ​​​​രി​​​​ട്ടു​​​​മി​​​​നു​​​​ക്കി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു​​​​ക​​​​ഴി​​​​ഞ്ഞ നാ​​​​ളു​​​​ക​​​​ളി​​​​ൽ ര​​​​ചി​​​​ച്ച ‘നസറത്തിലെ ഇൗശോ’ എ​​​​ന്ന മൂ​​​​ന്നു വാ​​​​ല്യ​​​​ങ്ങ​​​​ളു​​​​ള്ള അ​​​​ന​​​​ശ്വ​​​​ര കൃ​​​​തി.

2006ലെ ​​​​ക്രി​​​​സ്​​​​മ​​​​സ് സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. “മി​​​​ശി​​​​ഹാ എ​​​​ന്ന​​​​പ്ര​​​​കാ​​​​ശ​​​​മി​​​​ല്ലാ​​​​തെ, യു​​​​ക്തി​​​​യു​​​​ടെ പ്ര​​​​കാ​​​​ശ​​​​ത്തി​​​​നു ത​​​​നി​​​​ച്ചു മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗ​​​​ത്തെ​​​​യോ ലോ​​​​ക​​​​ത്തെ​​​​യോ പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കു​​​​വാ​​​​നാ​​​​വി​​​​ല്ല.’’ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ നി​​​​ത്യ​​​​സ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​ത്വം തു​​​​ളു​​​​ന്പു​​​​ന്ന വ്യാ​​​​ഖ്യാ​​​​നം ന​​​​ല്കി. പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വ​​​​ത്തി​​​​നു പ​​​​ക​​​​രം സാ​​​​ത്താ​​​​ന്‍റെ ത്രി​​​​ത്വ​​​​മാ​​​​ണ് (സെ​​​​ക്സ്, ഡ്ര​​​​ഗ്സ്, ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം) ഇ​​​​ന്നു ജ​​​​ന​​​​ഹൃ​​​​ദ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് എ​​​​ന്ന അ​​​​പ​​​​ക​​​​ടം ലോ​​​​ക​​​​ത്തെ അ​​​​റി​​​​യി​​​​ച്ചു. വി​​​​ശ്വാ​​​​സം, ശ​​​​ര​​​​ണം, ഉ​​​​പ​​​​വി എ​​​​ന്നീ ദൈ​​​​വി​​​​ക​​​​പു​​​​ണ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വ​​​​ത്തി​​​​ലെ മൂ​​​​ന്നു ദൈ​​​​വി​​​​ക ആ​​​​ളു​​​​ക​​​​ൾ​​​​പ്പോ​​​​ലെ​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​യി​​​​ൽ ഒ​​​​ന്നു ന​​​​ഷ്ട​​​​മാ​​​​യാ​​​​ൽ മ​​​​റ്റു ര​​​​ണ്ടി​​​​നെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും പ​​​​ഠി​​​​പ്പി​​​​ച്ചു. ദൈ​​​​വ​​​​ഭാ​​​​ഷ സം​​​​സാ​​​​രി​​​​ക്കാ​​​​നും കേ​​​​ൾ​​​​ക്കാ​​​​നും താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ധു​​​​നി​​​​ക ലോ​​​​ക​​​​ത്തി​​​​ന് ഒ​​​​രു എ​​​​സ് പ​​​​സ​​​​ഫ്, എ​​​​ഫാ​​​​ത്താ (തു​​​​റ​​​​വി – തു​​​​റ​​​​ക്ക​​​​പ്പെ​​​​ട​​​​ൽ) വേ​​​​ണ​​​​മെ​​​​ന്നു ശാ​​​​ഠ്യം പി​​​​ടി​​​​ച്ചു.

ദൈ​​​​വ​​​​ഭാ​​​​ഷ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​തു മൂ​​​​ലം ലോ​​​​ക​​​​ത്തി​​​​ൽ ഒ​​​​രു ദൈ​​​​വ​​​​ഗ്ര​​​​ഹ​​​​ണം (God eclipse) ത​​​​ന്നെ സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും പ​​​​ഠി​​​​പ്പി​​​​ച്ചു. അ​​​​ൻ​​​​പ​​​​തു വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വി​​​​ന്‍റെ ദൈ​​​​വ​​​​ശാ​​​​സ്ത്ര ശു​​​​ശ്രൂ​​​​ഷ ഒ​​​​രു തു​​​​ട​​​​ർ​​​​ക​​​​ഥ​​​​യാ​​​​ണ്. വി​​​​ശു​​​​ദ്ധ ബൊ​​​​ന​​​​വ​​​​ഞ്ച​​​​റി​​​​ന്‍റെ​​​​യും റൊ​​​​മാ​​​​നോ ഗ​​​ൗർദി​​​​നി​​​​യു​​​​ടെ​​​​യും സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു ത്രി​​​​ത്വ​​​​കേ​​​​ന്ദ്രി​​​​ത മി​​​​ശി​​​​ഹാ​​​​വി​​​​ജ്ഞാ​​​​നീ​​​​യ​​​​വും വി​​​​ശു​​​​ദ്ധ ആ​​​​ഗ​​​​സ്തീ​​​​നോ​​​​സി​​​​ന്‍റെ സ​​​​ഭാ​​​​വി​​​​ജ്ഞാ​​​​നീ​​​​യ​​​​വും അ​​​​തി​​​​ൽ​​​​ത്ത​​​​ന്നെ ഹെ​​​​ൻ​​​​റി ദെ ​​​​ലു​​​​ബാ​​​​ക്കി​​​​ന്‍റെ​​​​യും ബാ​​​​ൽ​​​​ത്ത​​​​സാ​​​​റി​​​​ന്‍റെ​​​​യും സ്വാ​​​​ധീ​​​​ന​​​​വും പാ​​​​പ്പാ​​​​യു​​​​ടെ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യാ​​​​ണ്.

പ​​​​രി​​​​ശു​​​​ദ്ധ ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വ് ന​​​​ല്ല ഒ​​​​രു ദാ​​​​ർ​​​​ശ​​​​നി​​​​ക​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​ണ്. ഗ്രീ​​​​ക്ക് ത​​​​ത്ത്വ​​​​ചിന്തയും ആ​​​​ധു​​​​നി​​​​ക ജ​​​​ർ​​​​മ​​​​ൻ ത​​​​ത്വ​​​​ചിന്തയുംഅ​​​​ദ്ദേ​​​​ഹ​​​​ത്തെ ഏ​​​​റെ സ്വാ​​​​ധീ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വി​​​​ശു​​​​ദ്ധ ആ​​​​ഗ​​​​സ്തീ​​​​നോ​​​​സി​​​​ന്‍റെ​​​​യും വി​​​​ശു​​​​ദ്ധ തോ​​​​മ​​​​സ് അ​​​​ക്വീ​​​​നാ​​​​സി​​​​ന്‍റെ​​​​യും ത​​​​ത്വ​​​​ചിന്തകളും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു പ്രി​​​​യ​​​​ങ്ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ ഒ​​​​രു വി​​​​ദ​​​​ഗ്ധ​​​​ൻ (പെ​​​​രി​​​​ത്തൂ​​​​സ്) എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ 50 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് ആ​​​​രം​​​​ഭി​​​​ച്ച ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ശു​​​​ശ്രു​​​​ഷ, ക​​​​ഴി​​​​ഞ്ഞ അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലൂ​​​ടെ ​ആ ​​​കൗ​​​​ണ്‍സി​​​​ൽ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വ്യാ​​​​ഖ്യാ​​​​നം ന​​​​ല്കി ജീ​​​​വി​​​​തം ധ​​​​ന്യ​​​​മാ​​​​ക്കി. തെ​​​​റ്റു​​​​പ​​​​റ്റാ​​​​ത്ത ഒ​​​​രു നീ​​​​തി പീ​​​​ഠ​​​​മാ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പാ​​​​പ്പാ. വി​​​​ശു​​​​ദ്ധ ആ​​​​ഗ​​​​സ്തീ​​​​നോ​​​​​സി​​​​ന്‍റെ​​​​യും വി​​​​ശു​​​​ദ്ധ ബൊ​​​​ന​​​​വെ​​​​ഞ്ച​​​​റി​​​​ന്‍റെ​​​​യും റൊ​​​​മാ​​​​നോ ഗൗർ​​​​ദീ​​​​നി​​​​യു​​​​ടെ​​​​യും ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ചി​​​​ന്ത​​​​ക​​​​ളു​​​​ടെ മാ​​​​ഞ്ഞു​​​​പോ​​​​കാ​​​​ത്ത ശി​​​​ലാ​​​​ക്ഷ​​​​ര​​​​മാ​​​​യി, സ​​​​ത്യ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ കാ​​​​വ​​​​ലാ​​​​ളാ​​​​യി.

ലി​​​​റ്റ​​​​ർ​​​​ജി​​​​യു​​​​ടെ കാ​​​​വ​​​​ലാ​​​​ൾ

പോ​​​​പ്പ് ബ​​​​ന​​​​ഡി​​​​ക്ടി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ ശ്ര​​​​ദ്ധേ​​​​യ​​​​മ​​​​ത്രേ: ‘ഗൗർ​​​​ദീ​​​​നി​​​​’ 1918ൽ Â Spirit of the Liturgy എ​​​​ന്ന ഗ്ര​​​​ന്ഥം പ്ര​​​​സി​​​​ദ്ധം ചെ​​​​യ്ത​​​​പ്പോ​​​​ൾ ലി​​​​റ്റ​​​​ർ​​​​ജി ഒ​​​​രു ചു​​​​മ​​​​ർ ചി​​​​ത്രം പോ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു. നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രാ​​​​തെ സം​​​​ര​​​​ക്ഷി​​​​ച്ചു. പ​​​​ക്ഷേ പി​​​​ന്നീ​​​​ടു​​​​വ​​​​ന്ന ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ അ​​​​തി​​​​നെ ചാ​​​​യം പൂ​​​​ശി, വെ​​​​ള്ള​​​​പൂ​​​​ശി ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ മ​​​​റ​​​​ച്ചു​​​​ക​​​​ള​​​​ഞ്ഞു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ആ​​​​രാ​​​​ധ​​​​ന​​​​ക്ര​​​​മ​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളി​​​​ലും ആ​​​​ദ്യ​​​​കാ​​​​ല ചൈ​​​​ത​​​​ന്യ​​​​മു​​​​ണ്ട്. പ​​​​ക്ഷേ മ​​​​റ്റ് ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ്രാ​​​​ർ​​​​ത്ഥ​​​​ന​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും എ​​​​ല്ലാം തി​​​​രു​​​​കി​​​ക്ക​​​​യ​​​​റ്റി സ്വ​​​​കാ​​​​ര്യ​​​​പ്രാ​​​​ർ​​​​ഥന​​​​ക​​​​ൾ​​​കൊ​​​​ണ്ടും മ​​​​റ്റും അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ മ​​​​ഹി​​​​മ കാ​​​​ണാ​​​​ൻ പ​​​​റ്റാ​​​​ത്ത​​​​തു​​​പോ​​​​ലെ​​​​യാ​​​​യി. ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ണ്‍സി​​​​ൽ ഈ ​​​​ചു​​​​മ​​​​ർ ചി​​​​ത്ര​​​​ത്തി​​​​ന്‍റെ അ​​​​മി​​​​ത​​​​മാ​​​​യ കൂ​​​​ട്ടു​​​​ക​​​​ൾ ക​​​​ഴു​​​​കി വൃ​​​​ത്തി​​​​യാ​​​​ക്കി. ഒ​​​​രു നി​​​​മി​​​​ഷം അ​​​​തി​​​​ന്‍റെ നി​​​​റ​​​​വും ഭം​​​​ഗി​​​​യും ന​​​​മ്മെ വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ചു. എ​​​​ന്നാ​​​​ൽ വീ​​​​ണ്ടും ന​​​​വീ​​​​ക​​​​ര​​​​ണം എ​​​​ന്ന കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​നം കൊ​​​​ണ്ട് അ​​​​തി​​​​ന്‍റെ സ്വ​​​​ത്വം ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി. ചി​​​​ല​​​​പ്പോ​​​​ഴെ​​​​ല്ലാം അ​​​​തി​​​​ന്‍റെ നാ​​​​ശം​​​ത​​​​ന്നെ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന ന​​​​വീ​​​​ക​​​​ര​​​​ണം വ​​​​രെ​​​​യെ​​​​ത്തി. ചാ​​​​യം പൂ​​​​ശേ​​​​ണ്ടി വ​​​​ന്നാ​​​​ലും അ​​​​ല്പം ബ​​​​ഹു​​​​മാ​​​​നാ​​​​ദ​​​​ര​​​​വു​​​​ക​​​​ളോ​​​​ടെ ചെ​​​​യ്താ​​​​ൽ സ​​​​മ​​​​സ്ത നാ​​​​ശ​​​​ത്തി​​​​ൽനി​​​​ന്ന് മോ​​​​ച​​​​നം നേ​​​​ടാം’’.

സാക്രമെന്തും കാരിത്താത്തിസിൽ ​​​ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു: വി​​​ശു​​​ദ്ധ ​കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ട് ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം; സൗ​​​​ന്ദ​​​​ര്യ​​​​മു​​​​ള്ള​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം. തി​​​​രു​​​​വ​​​​സ്ത്ര​​​​ങ്ങ​​​​ളും തി​​​​രു​​​​പാ​​​​ത്ര​​​​ങ്ങ​​​​ളും എ​​​​ല്ലാം ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. അ​​​​വ​​​​യു​​​​ടെ ന​​​​ല്ല ക്ര​​​​മീ​​​​ക​​​​ര​​​​ണം ത​​​​ന്നെ ദൈ​​​​വാ​​​​രാ​​​​ധ​​​​ന​​​​യ്ക്കും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ആ​​​​ഴ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ക്കും. അ​​​​വ ഭ​​​​ക്തി​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും.

വേർബും ദോമിനിയിൽ പറയുന്നു: “സ​​​​ഭ​​​​യാ​​​​ണ് വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ വീ​​​​ട്. ലി​​​​റ്റ​​​​ർ​​​​ജി​​​​യാ​​​​ണ് ദൈ​​​​വം സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും ന​​​​ല്ല വേ​​​​ദി. ഈ ​​​​വീ​​​​ട്ടി​​​​ലും ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലു​​​​മാ​​​​ണ് ന​​​​മ്മ​​​​ൾ തി​​​​രു​​​​വ​​​​ച​​​​നം കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്. ലി​​​​റ്റ​​​​ർ​​​​ജി​​​​യി​​​​ൽ എ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വി​​​ശു​​​ദ്ധ ​ഗ്ര​​​​ന്ഥം കൈ​​​​കാ​​​​ര്യം ചെ​​​​യ്യേ​​​​ണ്ട​​​​ത് എ​​​​ന്ന ന​​​​മ്മ​​​​ൾ പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം മു​​​​ഴു​​​​വ​​​​ൻ ലി​​​​റ്റ​​​​ർ​​​​ജി​​​​യി​​​​ലൂ​​​​ടെ വെ​​​​ളി​​​​വാ​​​​ക്കു​​​​പ്പെ​​​​ടു​​​​ന്ന ദൈ​​​​വ​​​​വ​​​​ച​​​​നം ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത​​​​ത്തെ ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യി സ്വാ​​​​ധീ​​​​നി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്’’.

സ്ഥാ​​​​ന​​​​ത്യാ​​​​ഗം ചെ​​​​യ്തു

“ദൈ​​​​വം എ​​​​നി​​​​ക്കു​​​​ത​​​​ന്ന ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. പൂ​​​​ർ​​​​ണ​​​​മ​​​​ന​​​​സോ​​​​ടെ സ​​​​ഭ​​​​യു​​​​ടെ ന​​​ന്മ​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണി​​​​ത്. എ​​​​ന്‍റെ ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് തി​​​​ക​​​​ഞ്ഞ​​​​ബോ​​​​ധ്യ​​​​മു​​​​ണ്ട്. ഈ ​​​​പ​​​​ദ​​​​വി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​രോ​​​​ഗ്യം എ​​​​നി​​​​ക്കി​​​​ല്ല. ഏ​​​​കാ​​​​ഗ്ര​​​​ത​​​​യി​​​​ൽ പ്രാ​​​​ർ​​​​ത്ഥ​​​​നാ ജീ​​​​വി​​​​തം ന​​​​യി​​​​ക്കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു. മ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്പോ​​​​ഴും തൊ​​​​ട്ട​​​​ടു​​​​ത്തു ഞാ​​​​നു​​​​ണ്ടാ​​​​വും’’. “ചി​​​​ല​​​​പ്പോ​​​​ഴെ​​​​ങ്കി​​​​ലും ഗ​​​​ലീ​​​​ലി​​​​യാ ത​​​​ടാ​​​​ക​​​​ത്തി​​​​ൽ ക​​​​ർ​​​​ത്താ​​​​വി​​​​നോ​​​​ടും മ​​​​റ്റു ശി​​​​ഷ്യ​​​ന്മാ​​​​രോ​​​​ടും കൂ​​​​ടി ഇ​​​​ള​​​​കി​​​​മ​​​​റി​​​​യു​​​​ന്ന വ​​​​ഞ്ചി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന അ​​​​നു​​​​ഭ​​​​വം എ​​​​നി​​​​ക്കും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ക്ഷേ ക​​​​ർ​​​​ത്താ​​​​വ് വഞ്ചിയിൽ എ​​​​പ്പോ​​​​ഴും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന ചി​​​​ന്ത എ​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സ​​​​ഭാ​​​​യാ​​​​കു​​​​ന്ന വഞ്ചി എ​​​​ന്‍റേ​​​​ത​​​​ല്ല എ​​​​ന്ന ചി​​​​ന്ത​​​​യും എ​​​​നി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​ന്ത​​​​രീ​​​​ക​​​​മാ​​​​യി​ ഞാ​​​​ൻ എ​​​​ന്‍റെ വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്’’.

സ്ഥാ​​​​ന​​​​ത്യാ​​​​ഗ​​​​ത്തെ കു​​​​റി​​​​ച്ച്: “​ഞാ​​​​ൻ കു​​​​രി​​​​ശ് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യ​​​​ല്ല ഞാ​​​​ൻ ക്രൂ​​​​ശി​​​​ത​​​​നോ​​​​ട് ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ധ​​​​ത്തി​​​​ൽ, ഒ​​​​രു പു​​​​തി​​​​യ രൂ​​​​പ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണി​​​​പ്പോ​​​​ൾ. സ​​​​ഭാ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഞാ​​​​ൻ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ പ്രാ​​​​ർ​​​​ത്ഥ​​​​ന​​​​യി​​​​ൽ ഞാ​​​​ൻ വി​​​ശു​​​ദ്ധ ​പ​​​​ത്രോ​​​​സി​​​​ന്‍റെ ആ​​​​വൃ​​​​തി​​​​ക്കു​​​​ള​​​​ളി​​​​ലു​​​​ണ്ട്. പ്രാ​​​​ർ​​​​ത്ഥ​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യും വി​​​​ചി​​​​ന്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ഞാ​​​​ൻ സ​​​​ഭ​​​​യു​​​​ടെ വ​​​​ഴി​​​​യി​​​ലു​​​​ണ്ട്’’.

“ഞാ​​​​ൻ ഭൂ​​​​മി​​​​യി​​​​ൽ ഒ​​​​രു യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​ണ്. ഭൗ​​​​മി​​​​ക യാ​​​​ത്ര​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഒ​​​​രാ​​​​ൾ’’. അ​​​​സ്ത​​​​മ​​​​നസൂ​​​​ര്യ​​​​ന്‍റെ തി​​​​രോ​​​​ധാ​​​​ന വി​​​​സ്മ​​​​യം കാ​​​​ണാ​​​​ൻ ക​​​​ട​​​​ൽ​​​​ത്തീര​​​​ത്ത് കാ​​​​ത്തി​​​​രു​​​​ന്ന സ​​​​ഞ്ചാ​​​​രി​​​​യെ​​​​പ്പോ​​​​ലെ ആ​​​​യി​​​​രു​​​​ന്നു ബ​​​​ന​​​​ഡി​​​​ക്ട് പി​​​​താ​​​​വ്. ബ​​​​ന​​​​ഡി​​​​ക്ട് നി​​​​ത്യ​​​​ത​​​​യു​​​​ടെ തീ​​​​ര​​​​ത്തേ​​​​ക്ക് എ​​​​ത്തി. സ​​​​ത്യ​​​​തീ​​​​ര​​​​മ​​​​ണ​​​​ഞ്ഞ് ലോ​​​​ക​​​​ത്തോ​​​​ട് വി​​​​ട പ​​​​റ​​​​യു​​​​ന്നു. നി​​​​ഴ​​​​ലു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള​​​​ള യാ​​​​ത്ര. പാ​​​​പ്പാ​​​​യു​​​​ടെ യ​​​​ഥാ​​​​ർ​​​​ഥ കി​​​​രീ​​​​ട ധാ​​​​ര​​​​ണം ഇ​​​​താ​​​​ണ്.

Mar Joseph Kallarangatt

ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്

നിങ്ങൾ വിട്ടുപോയത്