സമരത്തിന്റെ നാല്പത്തൊന്നാം ദിനമായ ഇന്ന് വൈകീട്ട് നാലു മണിക്ക് മുഖ്യമന്ത്രിയുമായി നടന്ന ഓൺലൈൻ യോഗത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതി അവതരിപ്പിച്ച കാര്യങ്ങൾ:
1. ഞങ്ങളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇടപെട്ടതിനും തീരുമാനങ്ങൾ അറിയിച്ചതിനും നന്ദി പറയുന്നു. 2. ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കുവാൻ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഹാജരാവുകയും കൗണ്ടർ അഫിഡവിറ്റ് കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.…