മുനമ്പം ഭൂമി : വഖബ് ബോർഡ് അവകാശം ഉപേക്ഷിക്കണം.- പ്രൊ ലൈഫ്.
കൊച്ചി: യാഥാർഥ്യം മനസ്സിലാക്കി മുനമ്പത്തെ ഭൂമിയിൽ ഉടമസ്ഥത അവകാശം ഉടനെ ഉപേക്ഷിച് തീരുമാനം പ്രഖ്യാപിക്കുവാൻ വഖബ് ബോർഡ് തയ്യാറാകണമെന്ന് പ്രൊ ലൈഫ് അപ്പോസ്ഥലറ്റ്.
വഖബ് ഭേദഗതിക്ക് എതിരായി പ്രമേയം പാസാക്കിയ ജനപ്രതിനിധികൾ വഖബ് ബോർഡ് ചെയർമാന്റെ അവകാശ വാദത്തെ ശക്തമായി എതിർക്കുകയും, മുനമ്പത്തെ സാധാരണക്കാരായ മനുഷ്യർക്കുവേണ്ടി നിയമ നിർമ്മാണത്തിനായി പ്രവർത്തിക്കുകയും വേണം.
അനധികൃത കയ്യേറ്റം നടത്തുകയും, ഭൂമിയുടെ ക്രയവിക്രയം തടയുകയും ചെയ്യുമ്പോൾ ജീവിക്കുവാൻ നിവൃത്തിയില്ലാതെ സമരം ചെയ്യുമ്പോൾ, അതിനെ മതസൌഹാർദ്ദം തകർക്കുന്ന നീക്കമായി വിശേഷിപ്പിക്കുന്നതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.