Syro-Malabar Major Archiepiscopal Catholic Church
THE CATHOLIC FAITH
അനുസരണം
അനുസരണവൃതം
കത്തോലിക്ക സഭ
കത്തോലിക്കാ വൈദികർ
തുറന്ന് പറയുന്നു
പറയാതെ വയ്യ
വൈദികജീവിതനവീകരണം
വൈദികപട്ടം
വൈദികരും സമര്‍പ്പിതരും
വ്യക്തമായ നിലപാട്
സഭയിൽ അനുസരണക്കേടിന്റെ ആഘോഷങ്ങൾ സാമാന്യമര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ടാടപ്പെടുമ്പോൾ അനുസരണയെന്ന മൂല്യത്തെ ചേർത്തുപിടിച്ച് നിശബ്ദനാകാനാണ് ഞാൻ ശ്രമിച്ചത്.
ആറു മാസങ്ങൾക്കുമുമ്പ് ഞാൻ സോഷ്യൽമീഡിയായിലൂടെയുള്ള പ്രതികരണങ്ങൾ അവസാനിപ്പിച്ചതാണ്. സീറോ മലബാർ സഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ നടക്കുന്ന വിശ്വാസരഹിതവും നീതിരഹിതവുമായ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണങ്ങൾ സഭയിലെ ചില മെത്രാന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇനി അങ്ങനെയെഴുതരുതെന്ന് എന്റെ മെത്രാൻ സ്നേഹബുദ്ധ്യാ എന്നോട് ഉപദേശിച്ചതാണ്…