മഹാഭൂരിപക്ഷമുളള ഹൈന്ദവ സഹോദരങ്ങളുടെ സ്നേഹത്തിലും സംരക്ഷണയിലും തന്നെയാണ് ഈ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളും സഭ ഇവിടെ വളർന്നതും നില നിന്നതും.
ഝാൻസിയിലെ റാണിമാർ കഴിഞ്ഞ ഒരാഴ്ച്ചയായി തോമസ് തറയിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനത്തിലായിരുന്നു. അതിനിടയിലാണ് ഝാൻസിയിലെ ഈ റാണിമാരെ കുറിച്ച് കേട്ടത്. പിതാവ് പറഞ്ഞു, എന്ത് ധൈര്യമാണെന്ന് നോക്കിയേ അവർക്ക്? ശരിയല്ലേ, സന്യാസവസ്ത്രം ധരിച്ച തിരുഹൃദയ (SH) സഭയിലെ രണ്ടു കന്യാസ്രീകളും…