ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.
പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ…