കർത്താവേ, ഞങ്ങളുടെ ദൈവമേ, പരിശുദ്ധ കത്തോലിക്കാ സഭയിൽ അങ്ങയുടെ ശാന്തിയും സമാധാനവും എന്നെന്നും വസിക്കാനിടയാക്കണമേ. |കലഹങ്ങളും ഭിന്നതകളും പീഡനങ്ങളും വിഭാഗീയതകളും സഭയിൽ നിന്നകറ്റേണമേ. നിർമല ഹൃദയത്തോടും ഏകമനസോടും പൂര്ണസ്നേഹത്തോടും കൂടി ഞങ്ങളെല്ലാവരും ഐക്യത്തിൽ ജീവിക്കുവാൻ ഇടയാക്കണമേ.
സത്യത്തിന്റെ ശുശ്രൂഷ നിർവഹിക്കുന്ന സാർവത്രിക സഭയുടെ തലവനായ മാർ ഫ്രാൻസിസ് പാപ്പയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ ആലഞ്ചേരിൽ മാർ ഗീവർഗ്ഗീസ് വലിയമെത്രാപ്പോലീത്തായും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ(പേര്) മെത്രാപ്പൊലീത്തായും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര്) മെത്രാനും (മെത്രാപ്പൊലീത്തായും) എല്ലാ മെത്രാന്മാരും…