സത്യത്തിന്റെ ശുശ്രൂഷ നിർവഹിക്കുന്ന സാർവത്രിക സഭയുടെ തലവനായ മാർ ഫ്രാൻസിസ് പാപ്പയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ ആലഞ്ചേരിൽ മാർ ഗീവർഗ്ഗീസ് വലിയമെത്രാപ്പോലീത്തായും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ(പേര്) മെത്രാപ്പൊലീത്തായും ഞങ്ങളുടെ പിതാവും മേലധ്യക്ഷനുമായ മാർ (പേര്) മെത്രാനും (മെത്രാപ്പൊലീത്തായും) എല്ലാ മെത്രാന്മാരും പുരോഹിതരും മ്ശംശാനാമാരും സമർപ്പിതരും അല്മായപ്രേഷിതരും തിരുമുന്പിൽ നിർമലതയോടും ഭക്തിയോടും വിശുദ്ധിയോടുംകൂടി ശുശ്രൂഷ ചെയ്യുന്നതിനും അങ്ങയെ പ്രസാദിപ്പിക്കുന്നതിനും നമ്മുടെ കാർത്താവീശോമിശിഹാ പ്രത്യക്ഷനാകുമ്പോൾ മഹോന്നതഭാഗ്യത്തിന് യോഗ്യരാകുന്നതിനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

കർത്താവായ ദൈവമേ, ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള പരിശുദ്ധ കത്തോലിക്കാ സഭയുടെ മക്കളെല്ലാവരും ജീവന്റെ രക്ഷയ്ക്ക് വേണ്ടി സത്യാ വിശ്വാസത്തോടും സത്പ്രവൃത്തികളോടും കൂടി തിരുമുമ്പാകെയുള്ള ആരാധനയിൽ വളരാൻ ഇടയാക്കണമേ.

പാപിയും അയോഗ്യനുമായ ഈ ദാസനെയും ഈ ബലിയിൽ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന എല്ലാവരെയും തിരുസന്നിധിയിൽ കൃപയും ദയയും കണ്ടെത്തുവാൻ യോഗ്യരാക്കണമേ.

അങ്ങയുടെ കൃപയാൽ ഭൂമിയുടെ ഫലങ്ങളെയും കാലാവസ്ഥയെയും വത്സരത്തിന്റെ വിളവുകളെയും അനുഗ്രഹിക്കണമേ.

ഈ ലോകത്തിൽനിന്നു സത്യവിശ്വാസത്തോടെ മരിച്ചു പോയവർ നിത്യസൗഭാഗ്യത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സിറോ മലബാർ കുർബാന. മാർ തെയോദോറിന്റെ ഖൂദാശ ക്രമത്തിൽ നിന്നും.

നിങ്ങൾ വിട്ടുപോയത്