“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ
ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…