അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്|വലിയ ഒരു വെല്ലു വിളി നമുക്ക് മുൻപിൽ ഉയർത്തിയിട്ടാണ് സ്വർഗ്ഗം അവളെ തിരികെയെടുത്തിരിക്കുന്നത്. |അത്രമേൽ മുഖം വിരൂപമായിരുന്ന ആ പ്രഭാതത്തിലും അവൾ നടന്നു പള്ളിയിൽ പോയി എന്നറിഞ്ഞപ്പോൾ അവളുടെ മെലിഞ്ഞുണങ്ങിയ കാൽപാദങ്ങളിൽ വീണു നമസ്കരിക്കാനാണ് എനിക്ക് തോന്നിയത്.
“അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി “. അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! “വെറുതെ ഒന്നെഴുതി…