Category: വിദ്യാഭ്യാസം

2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വാർഷിക ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാംജി വടക്കേടം അറിയിച്ചിരിക്കുന്നത് .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം പകർന്ന് മാതാപിതാക്കൾക്ക് പ്രിൻസിപ്പാൾ അച്ചൻ്റെ കത്ത് . 2021-2022 അധ്യയന വർഷത്തിൽ സ്കൂൾ വാർഷിക ഫീസ് അടയ്ക്കേണ്ടതില്ലെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ K.E കാർമ്മൽ സെൺട്രൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ.…

സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍.

എല്ലാ ക്രിസ്ത്യാനികളും ക്രൈസ്തവവിദ്യാര്‍ത്ഥികളും കണ്ടിരിക്കേണ്ട വീഡിയോ… സാമ്പത്തികസംവരണം വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനും എങ്ങനെ നിങ്ങള്‍ക്കുപയോഗപ്പെടുത്താം. ഏറ്റവും പുതിയ വിവരങ്ങള്‍. Patron’s Message FDEAR Foundation is the latest in a series of projects initiated by the Syro-Malabar…

മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)

ചങ്ങനാശ്ശേരി :മഹാത്മാഗാന്ധി സർവ്വകലാശാല എം എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൻസ് തോമസ് മാങ്ങാപ്പള്ളി ( സെന്റ് തോമസ് കോളേജ് പാലാ)വാഴുർ മാങ്ങാപ്പള്ളിൽ തോമസ് ജോണിന്റെയും, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക ബീന തോമസിന്റെയും പുത്രിയാണ്. അഭിനന്ദനങ്ങൾ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ മേയ് നാല് മുതല്‍

ന്യൂഡല്‍ഹി:സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്…

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണം: കെസിബിസി

കൊച്ചി: ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമുണ്ടാകണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു. കേരളത്തിലെ കാത്തലിക് എയ്ഡഡ് കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സംസ്ഥാനതല സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുജിസി മാര്‍ഗനിര്‍ദേശങ്ങളുടെ മറവില്‍…

നന്മയുള്ള വ്യക്തിസ്നേഹമുള്ള കുട്ടിമിടുക്കരായ കുട്ടികൾവളരട്ടേ….ഉയരട്ടേ…

രക്ഷിതാക്കളറിയാൻ ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ…

പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് മാതൃകാപരം-കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും മാതൃകയാണെന്ന് സീറോ മലബാർ സഭയുടെമേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം സെയ്ൻ്റ് തെരാസസ് കോളേജിൽ വിദ്യാധനം സ്കോളർഷിപ്പ്…

ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റ് വന്ന മരിയ നമുക്കോരുത്തർക്കും ഒരു വലിയ പാഠമാണ് പഠിപ്പിക്കുന്നത്.

പിറവം: പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവർക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്.…

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത

കൊച്ചി: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവിന്റെ വർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.…

കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത?

“മററു വിഷയങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തുമാത്രം പ്രശസ്തിയുണ്ടായിരുന്നാലും കൃത്യമായ മതബോധം നല്കുന്ന കാര്യത്തിൽ ഉപേക്ഷയോ വ്യതിചലനമോ ഉണ്ടായാൽ കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത അതിനുണ്ടായിരിക്കുകയില്ല.അവ്യക്തമായും നേരിട്ടല്ലാതെയും അത് എപ്പോഴും നല്കുന്നുവെന്നു പറയുന്നത് സത്യമല്ല. വിദ്യാർത്ഥികളുടെ പൊതുവേയുള്ള വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കപ്പെട്ട മതാദ്ധ്യാപനത്തിന്റെ മേന്മയാണ് ഒരു…