Category: മാത്യൂ ചെമ്പുകണ്ടത്തിൽ

രാഷ്ട്രീയക്കാരുടെ മുതലെടുപ്പിനും മാധ്യമങ്ങളുടെ കുപ്രചാരണത്തിനും സഭയെയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെയും വേദിയാക്കരുതേയെന്നു സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചതിക്കുഴികൾ സഭ തിരിച്ചറിയണം അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷട്രീയത്തിൽ നിറഞ്ഞുനിന്ന കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ ഇടവകയായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയ സെമിത്തേരിയിലെ പുഷ്പാലംകൃതമായ കല്ലറയിൽ നിത്യവിശ്രമത്തിലാണ്. അദ്ദേഹത്തിന്‍റെ ശവകുടീരത്തിലേക്ക് വിദൂരങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തി…

സീറോ മലബാർ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധികൾ|…പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് പ്രധാന പ്രശ്‌നം .

എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍…

കമ്യൂണിസ്റ്റുകാരൻ്റെ ധാർമ്മികതയും ക്രൈസ്തവ ധാർമ്മികതയുടെ വക്താക്കളും|നിങ്ങളുടെ മൗനം കുറ്റകരവും അധാർമ്മികവുമാണ് എന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം.

ഒരു മനുഷ്യനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിനേയാണ് “കുറ്റകരമായ നരഹത്യ” (culpable homicide) എന്നു പറയുന്നത്. എന്നാൽ ശാരീരികമായി ഇല്ലാതാക്കുക എന്ന ലക്ഷ്യമില്ലാതെ ഒരു മനുഷ്യന്റെ സത്പേരിനെ നശിപ്പിച്ച്, സമൂഹത്തിൽ അദ്ദേഹത്തേ ലജ്ജിതനാക്കാൻ നടത്തുന്ന നീക്കങ്ങളെ “വ്യക്തിഹത്യ” (character assassination)…

മതത്തില്‍നിന്നു മതമില്ലായ്മയിലേക്കുവിളിക്കപ്പെട്ട അബ്രഹാം

മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക്…

ഹാഗിയാസോഫിയാ: കെട്ടുകഥകൾ ചരിത്രത്തെ കീഴടക്കുമ്പോൾ…|ആഗോളതലത്തിൽ ക്രിസ്ത്യൻ – മുസ്ളീം മതവിഭാഗങ്ങൾ തമ്മിൽ വിഭാഗീയത വർദ്ധിച്ചു എന്നതല്ലാതെ മറ്റൊരു നേട്ടവും ഉണ്ടായിട്ടില്ല.

ആറാം നൂറ്റാണ്ടിൽ നിർമിച്ച ക്രൈസ്തവ ദേവാലയമായിരുന്ന “ഹാഗിയാ സോഫിയാ” കത്തീഡ്രലിനെ തുർക്കി കോടതി മോസ്കായി പ്രഖ്യാപിച്ച് വിധിപറഞ്ഞിട്ട് ഇന്ന് (ജൂലൈ 10) ) മുന്ന് വർഷം എ.ഡി 537ല്‍ “ചര്‍ച്ച് ഓഫ് ഹോളി വിസ്ഡം” (ഹാഗിയാ സോഫിയാ) എന്ന് പേരില്‍ ജസ്റ്റീനിയില്‍…

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

പുനഃരുത്ഥാന ഞായറിലേക്ക്നടന്നു നീങ്ങുന്ന കുരിശിൻ്റെ വഴികൾ

പരിഹാസവും വേദനയും ദുഃഖവുമായി മരണനിഴലിന്‍റെ താഴ്വരകളിലൂടെ രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് മാനവരക്ഷകനായ ക്രിസ്തു കടന്നുപോയ അന്ത്യയാത്രയുടെ ദീപ്തസ്മരണകളാണ് കുരിശിന്‍റെ വഴികളുടെ പ്രമേയം. എന്നാല്‍ ഈ യാത്ര പര്യവസാനിക്കുന്നത് കുരിശിലല്ല, ഉയിര്‍പ്പ് ഞായറിലാണ്. ക്രൈസ്തവ വിശ്വാസത്തെ അടിമുടി പൊതിഞ്ഞുനില്‍ക്കുന്നതും ക്രൈസ്തവ പ്രത്യാശയുടെ പ്രഭവകേന്ദ്രവും…

ദൈവസന്നിധിയിൽ ജീവിതത്തെവിശുദ്ധീകരിക്കാൻ യാമപ്രാർത്ഥനകൾ

മാത്യൂ ചെമ്പുകണ്ടത്തിൽ സമയത്തിന്‍റെ നാഥനായ ദൈവത്തിന്‍റെ മുമ്പാകെ, സമയബന്ധിതമായി പ്രാര്‍ത്ഥനാനിരതരായിരുന്ന് വിജയകിരീടം ചൂടിയവരാണ് സഭാപിതാക്കന്മാർ. ഇവരുടെ പ്രാർത്ഥനാ ജീവിത മാതൃക പിന്‍പറ്റി ക്രിസ്തീയജീവിതത്തില്‍ ഏറെ ഫലം പുറപ്പെടുവിക്കുവാൻ ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുന്ന പ്രാർത്ഥനാമഞ്ജരികളാണ് സീറോ മലബാർ സഭയുടെ യാമപ്രാര്‍ത്ഥനകൾ. “നിരന്തരം പ്രാര്‍ത്ഥിക്കുക…

മഹത്വവൽക്കരിക്കപ്പെടുന്നകപട ആത്മീയത|”മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്.

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ…

“നമ്മുടെ കര്‍ത്താവില്‍നിന്ന് ശ്ലീഹന്മാര്‍ക്ക് ലഭിച്ച പൗരോഹിത്യ കൈവയ്പ്പിലൂടെ അവരുടെ സുവിശേഷം ലോകത്തിന്‍റെ നാലുഭാഗങ്ങളിലേക്കും പറന്നെത്തി” |അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും

അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും: മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന് അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്‍റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്‍റു അംഗങ്ങളുമുണ്ട്. പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍,…

നിങ്ങൾ വിട്ടുപോയത്