മതാധ്യാപകരുടെ ശുശ്രൂഷയെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി പാപ്പ ഉയര്‍ത്തി
വത്തിക്കാന്‍ സിറ്റി: മതാധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അല്മായരുടെ ഔദ്യോഗിക ദൗത്യമായി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ മോത്തു പ്രോപ്രിയ (സ്വയാധികാര പ്രബോധനം) പുറപ്പെടുവിച്ചു. മേയ് പത്തിനു മാര്‍പാപ്പ ഒപ്പുവച്ച ‘അന്തീകുവും മിനിസ്റ്റേരിയും’ (പുരാതന ശുശ്രൂഷ) എന്ന സ്വയാധികാര പ്രബോധനത്തിലൂടെയാണ് പാപ്പ അംഗീകാരം നല്‍കിയിരിക്കുന്നത്.…