ലോകത്തിന് വേണ്ടി, ആഗോള സഭക്ക് വേണ്ടി, ഓരോ ദൈവമക്കൾക്കും വേണ്ടി ഇനിയും ആ പ്രാർത്ഥന ഉയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
“ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും…