പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. |ക്രൈസ്തവൻ എന്ന നിലയിലുള്ള എല്ലാ പ്രവൃത്തികളുടെയും ഉറവിടം വിശ്വാസമായിരിക്കണമെന്ന് ബെനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു. ആധുനികലോകത്തെ ഈശോയുമായി ഗാഢ ബന്ധമുള്ളതാക്കാൻ ബനഡിക്ട് പിതാവിന്റെ ചിന്തകൾക്കും പ്രസംഗങ്ങൾക്കും ജീവിതസാക്ഷ്യത്തിനും സാധിച്ചിട്ടുണ്ട്. | ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
സത്യതീരമണയുന്ന ബനഡിക്ട് പത്രോസിന്റെ സിംഹാസനത്തെ അറിവുകൊണ്ടും വിനയംകൊണ്ടും വിശുദ്ധികൊണ്ടും അലങ്കരിച്ച വേദപാരംഗതനായിരുന്നു ബനഡിക്ട് 16-ാമൻ പാപ്പാ. കത്തോലിക്കാസഭയുടെ ശുശ്രൂഷ ഒരാളെ നയിക്കുന്നത് അധികാരത്തിന്റെ ഗർവിലേക്കോ സുഖലോലുപതയുടെ മന്ദിരങ്ങളിലേക്കോ അല്ല; മറിച്ച്, കർത്താവിന്റെ കുരിശിലേക്കാണെന്ന് പാപ്പാ ലോകത്തെ പഠിപ്പിച്ചു. ഈശോയുടെ ഹൃദയം സ്വന്തമാക്കിയ…