തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.
കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്.…