“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്
കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…