“പ്രകാശശോഭ പരത്തിയ വഴിവിളക്കായി പവ്വത്തിൽ പിതാവ് നമ്മുടെ ഹൃദയങ്ങളിൽ വസിക്കട്ടെ. ” |ജീവന്റെ കിരീടത്തിൽ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. പരിശുദ്ധസഭയെ ഇത്ര സ്വാഭാവികമായ രീതിയിൽ സ്നേഹിച്ചവർ അധികം കാണുകയില്ല. ദൈവത്തിന്റെ സ്വരം കേട്ട് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിച്ച പവ്വത്തിൽ പിതാവ് നിത്യതയുടെ തീരത്തെത്തി. അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കാണാൻ കടൽത്തീരത്തു കാത്തിരിക്കുന്ന സഞ്ചാരിയെപ്പോലെ,…