ജീവിത ദർശന ക്യാമ്പുകളിൽ കേരള സ്റ്റോറിക്കെന്തു കാര്യം?|ഈ തെരഞ്ഞെടുപ്പു കഴിഞ്ഞും മനുഷ്യർക്കു സമാധാനമായി ഈ നാട്ടിൽ ജീവിക്കാൻ കഴിയണം. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇതു മറന്നു പോകരുത്!
എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ്…