“…നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്.”
ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി.. . ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ…