ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും ,പ്രോലൈഫ് മനോഭാവം ഭാരതീയർക്കിടയിൽ വളർത്താനുമായി ഓഗസ്റ്റ് 10ന് “ജീവൻ്റെ സംരക്ഷണ ദിനം” ആചരിക്കുന്നു .
ഓഗസ്റ്റ് 10: മെറ്റിൽഡയും സാറയുംകണ്ടുമുട്ടുന്ന ദിനം …ഉദരത്തിൽ വഹിക്കുന്ന പൈതലിനെ പ്രസവിച്ച് പൊക്കിൾകൊടി മുറിക്കുന്നതോടെ താനുമായുള്ള അടുപ്പം തീരുമോയെന്ന ആശങ്കമൂലം കുഞ്ഞിനെ തന്റെ ശരീരത്തിൻ്റെ ഭാഗമായി എന്നെന്നും കൊണ്ടുനടക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു അമ്മയുണ്ട്. അതിനാൽ പ്രസവം കഴിയുന്നത്ര താമസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.…