Category: പോപ്പ് ഫ്രാൻസിസ്

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും

കൊച്ചി: ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്നും എല്ലാ വ്യക്തി സഭകള്‍ക്കും പുതിയ മാറ്റങ്ങള്‍ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ പ്രചോദനമേകുമെന്നും കാത്തലിക് ബിഷപ്‌സ്…

റോമിലും അടുത്ത ശനിയാഴ്ച്ച രാത്രി ജാഗരണ പദയാത്ര

റോമിലും അടുത്ത ശനിയാഴ്ച്ച രാത്രി ജാഗരണ പദയാത്ര: ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപ്രകാരം റോമിലെ ലാത്തറൻ ബസിലിക്കയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള പരി. മാതാവിന്റെ ഡിവീനോ അമോരെ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി ജാഗരണ പദയാത്ര റോമിൽ നടക്കുന്നു. മാർച്ച് 19 ന്…

വിശുദ്ധ കുർബാന ഏകീകരണത്തില്‍ ആര്‍ക്കും ഇളവില്ല: കര്‍ശന നിലപാടുമായി പൗരസ്ത്യ തിരുസംഘത്തിന്റെ കത്ത്

വത്തിക്കാന്‍ സിറ്റി/ കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ഏകീകരണം സംബന്ധിച്ച വിഷയത്തിൽ സിനഡിന്റെ തീരുമാനം അംഗീകരിക്കണമെന്നും അതിനെതിരെയുള്ള എല്ലാ നിർദ്ദേശങ്ങളും പിൻവലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ സാന്ദ്രിയുടെ കത്ത്. ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയ കത്ത് സീറോ…

ഉക്രെയ്നിലേക്കുള്ള ദൗത്യവുമായി പാപ്പയുടെ ശ്രമങ്ങൾ തുടരുന്നു.

ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയോടുള്ള സഭയുടെ ഐക്യദാർഢ്യത്തിനായി രണ്ട് കർദിനാൾമാരെ പാപ്പ അയച്ചതായി കഴിഞ്ഞ ഞായറാഴ്ച്ചയിൽ വത്തിക്കാനിൽ കൂടിയ തീർത്ഥാടകരോട് പറഞ്ഞു. കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്‌കിയും, കർദ്ദിനാൾ മൈക്കിൾ സെർണിയുമാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ട് ഉക്രെയിൻ അഭയാർത്ഥികളെ കാണാൻ ഉക്രെയിൻ അതിർത്തിയിലുള്ള ഹംഗറി,…

മേയ് 15-ന് ഇന്ത്യയിൽ നിന്നുള്ള വാഴ്. ദേവസഹായം പിള്ളയുടെ കൂടെ മറ്റ് മൂന്ന് വാഴ്ത്തപെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ ഫ്രാൻസിസ് പാപ്പ മാർച്ച് നാലിന് വത്തിക്കാനിൽ കൂടിയ കൺസിസ്റ്ററിയിൽ തീരുമാനിച്ചു.

കത്തോലിക്കാ ജേർണലിസത്തിൽ തുടക്കകാരിൽ ഒരാളും, ജർമ്മൻ നാസി ഭരണകാലത്ത് ഡക്കാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് രക്തസാക്ഷിയായ നെതർലന്റുകാരൻ ഫാ. ടിറ്റോ ബ്രാൻഡ്‌സ്മയും, തെക്കേ ഇറ്റലിയിലെ പലെർമോയിൽ ജനിച്ച മേരി ഓഫ് ജീസസ് എന്ന കന്യാസ്ത്രീയെയും, ഫ്രഞ്ചുകാരിയായ സിസ്റ്റർ മരിയ റിവിയറെയും ആണ്…

യുദ്ധം ..ഒരിക്കലും ,ഒരു സ്ഥലത്തും പാടില്ല|പ്രാർത്ഥന ഉയരട്ടെ ,സമാധാന ശ്രമങ്ങളും .

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇന്നലെ പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ…

അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണോ? അതിനു വേറെ ദൈവശാസ്ത്രമുണ്ടോ?

വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് . വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ…

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണ് |ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ലോകരക്ഷകനായ യേശുക്രിസ്തു നമുക്കൊപ്പം വസിക്കാൻ വന്ന ദൈവസ്‌നേഹത്തിന്റെ പേരും മുഖവുമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. യേശുവിന്റെ ജനനം എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്ന ഒരു സാർവത്രീക സംഭവമാണെന്നും സർവരും അവരവരുടെ ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തെ അന്വേഷിക്കാൻ വിളിക്കപ്പെട്ടവരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.…