റോമിലും അടുത്ത ശനിയാഴ്ച്ച രാത്രി ജാഗരണ പദയാത്ര:

ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപ്രകാരം റോമിലെ ലാത്തറൻ ബസിലിക്കയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള പരി. മാതാവിന്റെ ഡിവീനോ അമോരെ തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി ജാഗരണ പദയാത്ര റോമിൽ നടക്കുന്നു.

മാർച്ച് 19 ന് രാത്രി 8 മണിയോട് കൂടെ ഡിവീനോ അമോരെ മാതാവിന്റെ ചിത്രം ലാത്തറൻ ബസിലിക്കയിലേക്ക് കൊണ്ടുവരുകയും, പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്യും.

ആ സമയം മുതൽ പ്രാർത്ഥനയ്ക്കായി റോമിലെ കത്തീഡ്രലിൽ സൗകര്യം ഉണ്ടായിരിക്കും. അതേ തുടർന്ന് രാത്രി 11.30ന് പാപ്പായുടെ വികാരി ജനറാൾ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹപ്രാർഥനയോടെ ബസിലിക്കയിൽനിന്ന് തീർത്ഥകേന്ദ്രത്തിലേക്ക് ജാഗരണ പദയാത്ര ആരംഭിക്കും.

രാവിലെ ആറിന് തീർത്ഥ കേന്ദ്രത്തിൽ എത്തി ചേർന്ന് കർദ്ദിനാളിന്റെ മുഖ്യ കാർമികത്വത്തിൽ വി. ബലിയർപ്പണം ഉണ്ടാകും.”ഉക്രെയ്നിലെ നിലവിലെ യുദ്ധസാഹചര്യത്തെ വളരെ ഉത്കണ്ഠയോടെയാണ് കാണുന്നത് എന്നും, അതിനാൽ റോമാ രൂപതയിലെ വിശ്വാസികളിൽ കഴിയാവുന്നവർ മുഴുവൻ ജാഗരണ പദയാതയിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം എന്നും കർദിനാൾ പറഞ്ഞു. ഈ നോമ്പ് കാലഘട്ടത്തിൽ ലോക സമാധാനത്തിനായി നമ്മൾ പ്രാർത്ഥനയിലും തപസ്സിലും ഉറച്ചുനിൽക്കാനാണ് പാപ്പായോട് ചേർന്ന് കർദ്ദിനാൾ പറഞ്ഞത്.

ലോകം മുഴുവനും റഷ്യ – ഉക്രെയിൻ സമധാനത്തിന് പ്രാർത്ഥനകൾ നടക്കുന്നുണ്ട്.

ചിത്രം കടപ്പാട്: വത്തിക്കാൻ മീഡിയ

ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്