കര്‍ത്താവേ, എന്റെ പ്രാര്‍ഥന ശ്രവിക്കണമേ! (സങ്കീർത്തനങ്ങൾ 84:8)|സഹോദരന്റെ നൻമയെ ലക്ഷ്യം വച്ചിട്ട് ഉള്ളതാകണം നമ്മുടെ പ്രാർത്ഥനയും, പ്രവർത്തിയും.
പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്.പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും…