Month: June 2022

അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങു തന്നെ. (സങ്കീർ‍ത്തനങ്ങള്‍ 77: 14)| You are the God who works wonders; you have made known your might among the peoples. (Psalm 77:14)

യേശു കർത്താവ് തന്റെ ജീവിത കാലയളവിൽ പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽ വെച്ചുതന്നെ ഒട്ടേറെ അൽഭുതങ്ങൾ പ്രവർത്തിക്കുകയും, ശക്തി വെളിപ്പെടുത്തുകയും ചെയ്തു. മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിബന്ധങ്ങളെയും പ്രതിയോഗികളെയും കീഴ്‌പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. നമ്മുടെ ജീവിതയാത്രയിൽ നാം വെറുതെ…

ഒറ്റയിരിപ്പിന് കേട്ടു പോകും ഈ അമ്മയുടെ ജീവിതഅനുഭവം – Jesy Joel

ഒറ്റയിരിപ്പിന് കേട്ടിരിന്നു പോകും ഈ അമ്മയുടെ ജീവിതഅനുഭവം ! ജന്മനാ രണ്ട് കുട്ടികൾക്കും ഓട്ടിസം, പിന്നീട് അൽഭുത സൗഖ്യവും, 5 വൻകരകളിൽ അവർ ശുശ്രൂഷകനും എല്ലാവരിലേക്കും ഷെയർ ചെയ്യ്ത് പ്രേക്ഷിതരാവുക.

ഭീകരവാദത്തിനെതിരെ ദേശീയതല പ്രചാരണം|മതേതരത്വ മഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വമഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആഗോള ഭീകരതയെ നേരിടുവാന്‍ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ആഗോളഭീകരപ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍…

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം :|കത്തോലിക്ക കോൺഗ്രസ്‌

കൊച്ചി : ക്രൈസ്തവരുടെ വിശ്വാസ കേന്ദ്രമായ ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസത്തേയും നിന്ദിക്കുന്ന ഇതര മത വിഭാഗത്തിന്റെ പ്രാർത്ഥനകളും പ്രസംഗങ്ങളും നിർത്തണമെന്നും സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. പ്രവാചക നിന്ദ അംഗീകരിക്കാനാവില്ല. അത് നടത്തിയവരുടെ വാക്കുകളെ…

ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….

ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…

പൊന്നോമനകള്‍ക്കൊപ്പം ദൈവം ഇറങ്ങിനടന്ന സുദിനം

മഴ വീണു കുതിര്‍ന്ന പകലായിരുന്നിട്ടും അവരെത്തി : ഇരിങ്ങാലക്കുട രൂപതയുടെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നിന്നും. ദൈവം തന്ന പൊന്നോമനകളെ നെഞ്ചോടുചേര്‍ത്ത് 201 കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍. രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും മറ്റുള്ളവരും ‘സഹൃദയ’ എന്‍ജിനിയറിംഗ് കോളജിന്റെ…

ഇന്നത്തെ ഇഷ്ട വാർത്ത

മേലാളന്മാർ മാത്രം അങ്ങനെയിപ്പം സുഖിക്കണ്ട! KSRTC യിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ മെക്കാനിക്കുകൾ, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും, കീഴ്ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ മേലുദ്യോഗസ്ഥർക്ക് – എത്ര ഉയർന്ന റാങ്ക് ഉള്ളവരായാലും – ശമ്പളം നൽകരുതെന്നും ജസ്റ്റിസ് ദേവൻ…

ഹൃദയത്തില്‍ നടക്കുന്ന പരിച്‌ഛേദനമാണ്‌ യഥാര്‍ഥ പരിച്‌ഛേദനം. അത്‌ ആത്‌മീയമാണ്‌. അക്‌ഷരാര്‍ഥത്തിലുള്ളതല്ല. (റോമാ 2: 29)|circumcision is a matter of the heart, by the Spirit, not by the letter. His praise is not from man but from God. (Romans 2:29)

ദൈവത്തിന്റെ മനസ്സും ആത്മീയതയുടെ അന്തസത്തയും തുറന്നുവയ്ക്കുന്ന വചനമാണിത്. മതപരിവര്‍ത്തനത്തിന്റെയും മാനസാന്തരത്തിന്റെയും വ്യക്തതയും ഈ വചനത്തിലുണ്ട്. വിശ്വാസം എന്നത് ഹൃദയത്തില്‍നിന്ന് ഉൽഭവിക്കുന്നതായിരിക്കണം. ഭൗതീകമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതം മാറുന്നതുകൊണ്ടോ മതത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടോ അവനൊരു വിശ്വാസിയാകുന്നില്ല. ആത്മീയമായ രക്ഷയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിശ്വാസമാണ് ആവശ്യം. പേരുകൊണ്ട്…

“ഇതര സമുദായങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് ഇസ്ലാമിക് റാഡിക്കലൈസേഷനെ പ്രത്യയശാസ്ത്രപരമായി ഉള്ളിൽനിന്നു നേരിടാൻ മുസ്ളീം സമുദായത്തെ ശക്തിപ്പെടുത്തുക എന്നതും. അതിനുള്ള ശക്തമായ ശ്രമങ്ങളും ലീഗിന്റെയും സമുദായ നേതൃത്വത്തിന്റെയും മത പണ്ഡിതരുടെയും ഭാഗത്തുനിന്നും ഉണ്ടാകും എന്നു കരുതുന്നു. “

മുസ്ളീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജില്ലാ കേന്ദ്രങ്ങളിൽ മത സൗഹാർദ പര്യടനവും പാർട്ടി കൺവെൻഷനുകളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഫാസിസത്തിനും മത നിരാസത്തിനും ഹിംസാത്മക പ്രതിരോധ പ്രസ്ഥാനങ്ങൾക്കുമെതിരേ, മത സാഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗിന്റെ…

നിങ്ങൾ വിട്ടുപോയത്