*ഓശാന ഞായറും 118-ാം സങ്കീര്‍ത്തനവും*
ജനക്കൂട്ടത്തിന്റെ ‘ഓശാന’വിളിയും ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍’ എന്ന ഉദ്‌ഘോഷണവും ‘മരച്ചില്ലകളും’ സങ്കീ 118,25-27-ല്‍നിന്നു കടമെടുത്തിട്ടുള്ളതാണ്. യഹൂദര്‍ പെസഹാ ആചരണത്തിന് ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളാണല്ലോ ‘ഹല്ലേല്‍’ഗീതങ്ങള്‍ (സങ്കീ 113-118). ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്റെ മോചനാനുസ്മരണമായിരുന്നു ആ പെസഹാചരണം. പുറപ്പാടോര്‍മയുടെ അത്തരം ഒരു സങ്കീര്‍ത്തനശകലം ജറുസലേമിലേക്കുള്ള…