Tag: mangalavartha

മാവേലിക്കര ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്ത അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്‌സ് എപ്പിസ്കോപ്പ.

മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്തയായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്‌സ് എപ്പിസ്കോപ്പായെ നിയമിച്ചു. ഈ നിയമന പ്രഖ്യാപനം…

ലെയോ പതിനാലാമൻ പാപ്പയുടെ പുഷ്പ ചിഹ്നം പൂന്തോട്ടങ്ങളിൽ ഒരുങ്ങി

വത്തിക്കാനിലെ ഉദ്യാനങ്ങളിൽ ലെയോ പാപ്പയുടെ പുഷ്പ അങ്കിതം: പ്രകൃതിയുടെയും കലയുടെയും മനോഹരമായ സംയോജനം വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഉദ്യാനങ്ങളിൽ പുതിയൊരു പുഷ്പകലാരൂപം അനാവരണം ചെയ്തു. ലെയോ പാപ്പയുടെ ചിഹ്നം മനോഹരമായ പൂച്ചെടികൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ താഴികക്കുടത്തിൽ നിന്ന്…

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ…

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ നിർണ്ണായക പങ്കാളിത്തം വഹിക്കാൻ ലത്തീൻ കത്തോലിക്ക സമൂഹം സജ്ജം: ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ

എറണാകുളത്ത് കെആർഎൽസിസി സ്ഥാപിതദിനാഘോഷം ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി . കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പുരോഗതിയിലും നിർണ്ണായക പങ്കാളിത്തവും നേതൃത്വവും വഹിക്കാൻ ലത്തീൻ കത്തോലിക്ക സമൂഹം സജ്ജമാണെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ്…

കേരള തീരത്തെ കപ്പലപകടം|ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള തീരത്തെ കപ്പലപകടം വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്‌നറുകൾ കയറ്റിവന്ന Elsa 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം അന്നുമുതൽ ശ്രദ്ധിക്കുന്നു. ദുരന്ത നിവാരണരംഗത്തേക്ക് ഞാൻ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു…

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം, തുടർന്നു വരുന്ന പത്തു ദിവസത്തെ കാത്തിരിപ്പ്, പെന്തിക്കോസ്തി എന്നിവക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ധ്യാനത്തിനും, ആത്മീയമായ വളർച്ചയ്ക്കും വഴിയൊരുക്കുന്നു

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യവും അനുസരിച്ച്, ഓർത്തഡോക്സ് സഭയിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാളും (Ascension) അതിനെത്തുടർന്ന് പെന്തക്കോസ്ത് (Pentecost) വരെയുള്ള പത്തു ദിവസത്തെ കാത്തിരിപ്പും ആഴമേറിയ ആത്മീയ സന്ദേശങ്ങൾ നൽകുന്നു. ഈ കാലഘട്ടം യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെയും പരിശുദ്ധാത്മാവിന്റെ വരവിനായുള്ള…

നമ്മുടെ കഴിവുകളിലേക്കല്ല, കർത്താവിന്റെ കരുണയിലേക്കാണ് നോക്കേണ്ടത്: ലെയോ പതിനാലാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കഴിവുകളിലേക്കല്ല, മറിച്ച്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും, എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ, നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മെയ് 25 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിൽ തന്നെ കാത്തുനിന്നിരുന്ന…

മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം?

ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ…

നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോൾ മാത്രം പൊള്ളിയാൽ മതിയെന്ന ലാഘവ ബുദ്ധിയിലേക്ക് പൊതു ബോധം പോയാൽ സമൂഹത്തിൽ പിഞ്ചു കുഞ്ഞുങ്ങൾ പല തരം പീഡനങ്ങൾക്ക് ഇരയാകാനിടയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാതെ പോകും.

പിഞ്ചു കുട്ടികൾ ലൈംഗീകമായി ഉപദ്രവിക്കപ്പെടുന്നതുൾപ്പെടെയുള്ള ക്രൂരതകളുടെ വാർത്തകൾ കണ്ടും കേട്ടും വായിച്ചുമൊക്കെ ഇതൊരു പുതു നോർമൽ പ്രതിഭാസമാണെന്ന വിചാരം വരുന്നുണ്ടോ?ഇതൊക്കെ ഉള്ളിനെ പൊള്ളിക്കാതെ ഒരു സാധാരണ സംഭവമായി കടന്ന്‌ പോകുന്നുണ്ടോ? പലരും ഇങ്ങനെയൊക്കെയാണ്. വല്ലാത്തൊരു നിസ്സംഗത പടർന്നു പിടിക്കുന്നുണ്ട് .ഇതൊന്നും മനഃപൂർവം…

നിങ്ങൾ വിട്ടുപോയത്