ക്രിസ്തുവിനും ക്രൈസ്തവ സഭയ്ക്കുവേണ്ടിയും തൂലിക പടവാൾ ആക്കിയ ഒരു സ്ത്രീ, 14-ാം നൂറ്റാണ്ടിൽ മാർപ്പാപ്പ ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ ധൈര്യം കാട്ടിയ ആ സ്ത്രീയുടെ പേരാണ് സിയന്നയിലെ വി. കാതറിൻ….
മാർപ്പാപ്പ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയോ? അതും ഒരു സ്ത്രീ???അവളുടെ പേര് കാതറിൻ…. തന്റെ എതിർപ്പ് മാർപ്പാപ്പയെ അറിയിക്കുക… അവളുടെ തീരുമാനം ഉറച്ചതായിരുന്നു… വെറും ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ അതിനവൾ ഇറങ്ങിപ്പുറപ്പെട്ടു… കൂടെയുള്ളവർ അവളെയെതിർത്തു നോക്കി… പക്ഷെ പിന്മാറാൻ കാതറിൻ ഒരുക്കമല്ലായിരുന്നു… റോമിൽ നിന്ന്…