എങ്ങനെയാണ് ഒരു ഉരുൾപൊട്ടൽദുരന്തം ഉണ്ടാവുന്നത്?
ഉരുൾപൊട്ടൽ എങ്ങനെയുണ്ടാവുന്നു എന്നല്ല ചോദ്യം, അതൊരു ദുരന്തം കൂടിയാവുന്നത് എങ്ങനെയെന്നാണ്. അവിടെ പല ഘടകങ്ങൾ ഒരുമിച്ച് വരണം. ആദ്യം ഉരുൾപൊട്ടൽ എന്ന പ്രകൃതിപ്രതിഭാസം ഉണ്ടാകണം. അതിന് ഉണ്ടാകേണ്ട അനുകൂല സാഹചര്യങ്ങൾ പരിഗണിക്കാം. ആദ്യത്തേത് മഴയാണ്. മണ്ണിന് ആഗിരണം ചെയ്ത് പിടിച്ചുനിർത്താൻ കഴിയാത്തത്ര…